ലിസി തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന് പ്രിയദര്‍ശന്‍
മഞ്ജു വാര്യരും ദിലീപും പിരിയുന്നു എന്നത് പ്രേക്ഷകര്‍ക്ക് അത്രവലിയ ഞെട്ടലായിരുന്നില്ല. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങളായി ആ വേര്‍പിരിയല്‍ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. പക്ഷെ പ്രിയദര്‍ശനും ലിസിയും പിരിയുന്നു എന്നത് ഒരു ഞെട്ടലുണ്ടാക്കി. ഒരു വര്‍ഷം മുമ്പ് അങ്ങനെ ഒരു വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും പിന്നീട് സുഹൃത്തുക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. പിന്നീട് ലിസി ചെന്നൈ കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ ലിസി തിരിച്ചു വന്നിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ പ്രിയദര്‍ശന്‍ ആഗ്രഹിക്കുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനവും തുടര്‍ന്നുള്ള തകര്‍ച്ചയെയും കുറിച്ച് പ്രിയദര്‍ശന്‍ മനസ്സു തുറന്നത്. എന്തായിരുന്നു ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് പോലും അറിയില്ല. സ്വര്‍ഗ്ഗം പോലെയായിരുന്നു ഞങ്ങളുടെ വീട്. 24 വര്‍ഷം ഞാന്‍ ജീവിച്ചത് സ്വര്‍ഗത്തിലാണ്. അതുലഞ്ഞപ്പോള്‍ എന്റെ മനസ്സ് തകര്‍ന്നു പോയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

മകന്‍ താനിക്കിപ്പോള്‍ ഒരു ഇന്‍സെക്യൂരിറ്റി ഫീല്‍ ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍, ഇപ്പോള്‍ ഞാനാഗ്രഹിക്കുന്നു കുടുംബം തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന്. ഞങ്ങളുടെ വീട് വീണ്ടും സ്വര്‍ഗ്ഗമായിരുന്നെങ്കില്‍ എന്ന്. ലിസി അഭിനയിക്കുന്നതിനൊന്നും ഞാന്‍ എതിരായിരുന്നില്ല. ഹോര്‍ലിക്‌സിന്റെ പരസ്യത്തില്‍ ലിസി അഭിനയിച്ചിരുന്നില്ലേ. പിന്നെ 80 കോടിയെന്നൊക്കെ പറയുന്നത് ഓരോരുത്തരുടെ ഭാവനയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.


Click it and Unblock the Notifications