മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വച്ച് സിനിമ ഒരുക്കണം: പ്രിയദര്‍ശന്‍
ചലച്ചിത്ര അക്കാദമിയില്‍ നിന്ന് സ്ഥാനമൊഴിഞ്ഞതിന്റെ വിവാദങ്ങള്‍ക്കിടയിലും തന്റെ പുതിയ സിനിമകളെപ്പറ്റി മനസ് തുറന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ജയസൂര്യയെ നായകനാക്കുന്ന ആമയും മുയലുമാണ് പുതിയ ചിത്രം. ചിത്രത്തെപ്പറ്റി വാചാലനാകുമ്പോഴും മോഹന്‍ ലാലിനെയും മമ്മൂട്ടിയെയും വച്ച് ഒരു സിനിമ ചെയ്യാനുളള് താത്പര്യം പ്രിയന്‍ മറച്ച് വച്ചില്ല.
മോഹന്‍ാലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്ന ഒരു കഥയ്ക്ക് തനിയ്ക്ക് താത്പര്യമുണ്ടെന്ന് പ്രിയന്‍. രണ്ടു പേര്‍ക്കും തുല്യ പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യാനാണ് ആഗ്രഹം. കഥ കിട്ടിയാല്‍ ചെയ്യുമെന്നും പ്രിയദര്‍ശന്‍.

തന്റെ പുതിയ ചിത്രമായ ആമയും മുയലും ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണെന്നും അദ്ദേഹം. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് ആമയും മുയലും ഒരുക്കുന്നത്. നായിക പ്രാധാന്യമുള്ള ചിത്രമല്ല. നായകന്‍ തന്നെയാണ് ചിത്രത്തിന്റെ കേന്ദ്രം.
ഹ്യൂമര്‍ ചെയ്യുന്ന നടന്‍, ഇന്നസെന്റിന്റെയും നെടുമുടി വേണുവിന്റെയും മകനാകാനുള്ള പ്രായം എന്നിവയൊക്കെയാണ് ജയസൂര്യയെ പരിഗണിയ്ക്കാനിടയാക്കിയത്. പുതുമുഖമായ പിയയാണ് ചിത്രത്തില്‍ നായിക. മോഹന്‍ലാലിനെയും മഞ്ജുവിനെയും കഥാപാത്രങ്ങളാക്കി സിനിമയെടുക്കുന്നതിനെപ്പറ്റി ഇപ്പോള്‍ ചിന്തിയ്ക്കുന്നില്ലെന്നും പ്രിയദര്‍ശന്‍.


Click it and Unblock the Notifications