ബോളിവുഡ് താരങ്ങള്‍ എന്റെ ഓഫര്‍ നിരസിച്ചു! നടന്മാരോട് യാചിക്കേണ്ട അവസ്ഥ എനിക്കില്ല! പ്രിയദര്‍ശന്‍
മലയാള സിനിമ പ്രേമികളുടെ ഇഷ്ട സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. നിരവധി ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും തിളങ്ങിയിരുന്നു പ്രിയദര്‍ശന്‍.
മലയാളത്തില്‍ വലിയ വിജയമായ സിനിമകളുടെ റീമേക്കുകളുമായാണ് സംവിധായകന്‍ ബോളിവുഡില്‍ തിളങ്ങിയത്. ബോളിവുഡ് സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരാക്കി പ്രിയദര്‍ശന്‍ സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. മലയാളത്തില്‍ നിന്നും ചെറിയ ഇടവേളകള്‍ എടുത്താണ് ബോളിവുഡിലും സംവിധായകന്‍ സിനിമകള്‍ ചെയ്യാറുളളത്.

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയദര്‍ശന്‍ പുതിയ സിനിമയുമായി ബോളിവുഡില്‍ എത്തുന്നത്. ഹംഗാമ 2 എന്ന് പേരിട്ട ചിത്രം നേരത്തെ ആരംഭിച്ചിരുന്നു. അതേസമയം അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഹംഗാമ 2വിനായി സമീപിച്ചപ്പോള്‍ പല ബോളിവുഡ് മുന്‍നിര നടന്മാരും നിരസിച്ചതായി സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു,

ചിത്രത്തിനായി ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക്ക് ആര്യന്‍ എന്നിവരെ സമീപിച്ചിരുന്നതായും അവരെല്ലാം നിരസിച്ചെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്. നേരിട്ട് എത്തിയില്ലെങ്കിലും ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക്ക് ആര്യന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവരോട് എന്റെ ആശയം വിവരിച്ചു. എന്നാല്‍ അവരെല്ലാം നിരസിക്കുകയാണുണ്ടായത്. നടന്‍ മീസാനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രിയദര്‍ശന്‍ പറയുന്നു.

ഞാന്‍ ഔട്ട്‌ഡേറ്റഡ് ആയ സംവിധായകനാണെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകു. അഞ്ച് വര്‍ഷമായി ഹിന്ദി സിനിമാ രംഗത്ത് ഇല്ലല്ലോ. അവര്‍ ഒട്ടും താല്‍പര്യം കാണിച്ചില്ല,. മുഖത്ത് നോക്കി പറഞ്ഞില്ല. നടന്മാരോട് യാചിക്കാന്‍ എനിക്ക് താല്‍പര്യം ഇല്ല. എന്നെ വിശ്വസിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞ് കുറെ തവണ നിര്‍ബന്ധിക്കുകയാണെങ്കില്‍ അവര്‍ ബഹുമാനത്തോടെ ഒരു കോഫി ഓഫര്‍ ചെയ്യും.

നിങ്ങളെ ഒഴിവാക്കും, അവര്‍ നിങ്ങളെ വിശ്വസിക്കാത്തതിനാലാവാം ഇങ്ങനെ. പ്രിയദര്‍ശന്‍ പിടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് പ്രിയദര്‍ശന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ഒപ്പം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനം വീണ്ടുമൊന്നിച്ച സിനിമ കൂടിയാണ് മരക്കാര്‍.

നൂറ് കോടി ബഡ്ജറ്റില്‍ ഒരുക്കിയ സിനിമയ്ക്ക് വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നേരത്തെ മാര്‍ച്ച് 26ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ റിലീസ് കൊറോണ കാരണം മാറ്റിവെച്ചിരുന്നു. ബ്രഹ്മാണ്ഡ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു.


Click it and Unblock the Notifications