പ്രിയാമണി മീശ വച്ച പെണ്‍ക്കുട്ടിയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല
ആള് സ്മാര്‍ട്ടാണെന്ന് കണ്ടാലറിയാം, നാണം കുണുങ്ങി പിറകോട്ട് നില്‍ക്കുന്ന സ്വഭാവമൊന്നും പ്രിയാമണിയ്ക്കില്ല. എന്ത് അവസരം കിട്ടിയാലും അത് പരമാവധി ഉപയോഗിക്കുകെയും ചെയ്യും. കുട്ടിക്കാലത്ത് ചേട്ടന്റെയും സംഘത്തിന്റെയും കൂടെ ക്രിക്കറ്റ് കളിക്കുകെയും അടിപിടി ഉണ്ടാക്കുകെയും ചെയ്യുമായിരുന്നു. ഒരു പെണ്‍ക്കുട്ടിയാണെന്ന് വിചാരിച്ച് ഒരു കാര്യങ്ങളില്‍ മാറി നിന്നിട്ടില്ലെന്ന് പ്രിയാമണി പറയുന്നു.

പ്രിയാമണി മീശ വച്ച പെണ്‍ക്കുട്ടിയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല
കുട്ടിക്കാലം മുതലേ സാഹസികങ്ങള്‍ ചെയ്യാന്‍ തനിയ്ക്ക് ഏറെ താത്പര്യമുണ്ടായിരുന്നു. പക്ഷേ ആ സമയത്ത് തനിയ്ക്ക് അവസരങ്ങള്‍ കുറവായിരുന്നു. പ്രിയാമണി പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കര്യം പറയുന്നത്.

പ്രിയമണി മീശ വച്ച പെണ്‍ക്കുട്ടിയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല
ഓസ്‌ട്രെലിയയില്‍ വച്ച് താന്‍ സ്‌കൈഡൈവിങ് ചെയ്തു നോക്കി. വല്ലാത്ത അദ്ഭുതം തോന്നിയ കാര്യമായിരുന്നു അത്. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ആവേശം തോന്നും. ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ എനിയ്ക്ക് വേണ്ടുവോളം ധൈര്യമുണ്ടന്ന് പ്രിയമണി പറയുന്നു.

പ്രിയാമണി മീശ വച്ച പെണ്‍ക്കുട്ടിയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല
പാഠ്യേതര വിഷയങ്ങളിലായിരുന്നു കൂടുതല്‍ താല്പര്യം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഓട്ടത്തിലും ചാട്ടത്തിലുമെല്ലാം പങ്കെടുത്തിരുന്നു. എന്നാല്‍ കോളേജിലെത്തിയപ്പോള്‍ ഫാഷന്‍ ഷോയും തുടങ്ങി.

പ്രിയാമണി മീശ വച്ച പെണ്‍ക്കുട്ടിയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല
അഭിനയവും നൃത്തവും മോഡലിങുമാണ് എനിയ്ക്ക് കൂടുതല്‍ ഇഷ്ടം.

പ്രിയാമണി മീശ വച്ച പെണ്‍ക്കുട്ടിയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല
ഒരു സിനിമാ താരമെന്ന നിലയില്‍ തന്നെ കാണുമ്പോള്‍ എല്ലാവരും അടുത്ത് വന്ന് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ട്. പ്രേഷകരുടെ സ്‌നേഹം കാണുമ്പോള്‍ സിനിമ നടി എന്ന നിലയില്‍ തനിയ്ക്ക് നല്ല സന്തോഷം തോന്നുന്നുണ്ടെന്നും പ്രിയാമണി പറഞ്ഞു.


Click it and Unblock the Notifications