ആക്ഷന്‍ നായികയായി പ്രിയാമണി മുന്നേറുന്നു

By Lashmi

ഇടവേളയ്ക്ക് ശേഷം ദേശീയ പുരസ്‌കാര ജേതാവായ നടി പ്രിയാമണി വീണ്ടും തെലുങ്കില്‍ എത്തിയിരിക്കുകയാണ്. പുത്തന്‍ ചിത്രമായ ചാണ്ടിയില്‍ ഒരു ആക്ഷന്‍ നായികാവേഷത്തിലാണ് പ്രിയ അഭിനയിച്ചിരിക്കുന്നത്. ഒട്ടേറെ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സമുദ്രയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പൂര്‍ണതവരുത്താനായി പ്രിയാമണി വാള്‍പയറ്റും, ആര്‍ച്ചറിയും ആക്രോബാറ്റിക്‌സുമെല്ലാം ചെറിയതോതില്‍ പരിശീലിച്ചിരുന്നു. പ്രിയയ്‌ക്കൊപ്പം ഒരു പ്രധാന വേഷത്തില്‍ ശരത് കുമാറും അഭിനയിക്കുന്നുണ്ട്.

പ്രതികാരദാഹിയായ ഒരു യുവതിയുടെ വേഷമാണ് ചിത്രത്തില്‍ പ്രിയാമണിയുടേത്. ചിത്രത്തിന് പൊതുവേ നല്ല അഭിപ്രായമാണ് ലഭിയ്ക്കുന്നത്. എന്തായാലും പ്രിയയുടെ ആക്ഷന്‍ റാണി അവതാരം പ്രേക്ഷകര്‍ക്കും നിരൂപകര്‍ക്കുമെല്ലാം ഇഷ്ടപ്പെട്ട മട്ടാണ്.

പ്രിയയുടെ ആക്ഷന്‍ പെര്‍ഫെക്ട്

ആക്ഷന്‍ നായികയായി പ്രിയാമണി മുന്നേറുന്നു

പ്രിയാമണിയുടെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നതാണെന്നും ഹൃദയമിടിപ്പേറ്റുന്ന രംഗങ്ങളാണ് ചിത്രത്തില്‍ പ്രിയ ചെയ്തിരിക്കുന്നതെന്നുമാണ് പൊതുവേയുള്ള അഭിപ്രായം.

ശരത് കുമാര്‍

ആക്ഷന്‍ നായികയായി പ്രിയാമണി മുന്നേറുന്നു

പ്രിയാമണിയുടെ കഥാപാത്രത്തെ സഹായിക്കാനെത്തുന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ശരത് കുമാര്‍ അഭിനയിക്കുന്നത്.

പ്രതികാരദാഹായിയാ ഗംഗ

ആക്ഷന്‍ നായികയായി പ്രിയാമണി മുന്നേറുന്നു

ജനങ്ങളെ വലച്ചുകൊണ്ട് ഒരു നാട്ടില്‍ വരാന്‍ പോകുന്ന സെസ് പദ്ധതിയ്‌ക്കെതിരെയുള്ള വികാരമാണ് ചിത്രം. ഈ പ്രശ്‌നത്തില്‍ പ്രതികാരദാഹിയാകുന്ന ഗംഗയെന്ന യുവതിയെയാണ്

പ്രിയാമണിയുടെ തെലുങ്ക് ചിത്രങ്ങള്‍

ആക്ഷന്‍ നായികയായി പ്രിയാമണി മുന്നേറുന്നു

2003ലാണ് പ്രിയാമണി ആദ്യമായി തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവരേ ആട്ടഗാഡു എന്നതായിരുന്നു പ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം. പിന്നീട് പതിനേഴോളം തെലുങ്ക് ചിത്രങ്ങളില്‍ പ്രിയ അഭിനയിച്ചു.

ഗ്ലാമറും അഭിനയവും

ആക്ഷന്‍ നായികയായി പ്രിയാമണി മുന്നേറുന്നു

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള പ്രിയ ഗ്ലാമര്‍ വേഷങ്ങള്‍ ഏറ്റെടുക്കാനും മടികാണിയ്ക്കാറില്ല. തെലും തമിഴിലും മലയാളത്തിലും പ്രിയ ഗ്ലാമര്‍ വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരുപോലെ ചെയ്തിട്ടുണ്ട്.

മലയാളത്തിലെ ആദ്യ ചിത്രം

ആക്ഷന്‍ നായികയായി പ്രിയാമണി മുന്നേറുന്നു

സത്യം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടാണ് പ്രിയാമണി ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത്.

പരുത്തിവീരനിലൂടെ ദേശീയ പുരസ്‌കാരം

ആക്ഷന്‍ നായികയായി പ്രിയാമണി മുന്നേറുന്നു

തമിഴ് ചിത്രമായ പരുത്തിവീരിനിലൂടെയാണ് പ്രിയാമണിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഇതേ ചിത്രത്തിന് തമിഴ്‌നാട് സര്‍ക്കാറിന്റെ പുരസ്‌കാരവും ഫിലിംഫേര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

പുതിയ മലയാളചിത്രം

ആക്ഷന്‍ നായികയായി പ്രിയാമണി മുന്നേറുന്നു

സംവിധായകന്‍ ഡോക്ടര്‍ ബിജു ഒരുക്കുന്ന പെയിന്റിങ് ലൈഫ്, ദി ട്രൂ സ്‌റ്റോറി എന്നീ ചിത്രങ്ങളാണ് പ്രിയയുടെ പുതിയ മലയാളചിത്രങ്ങള്‍. പൃഥ്വിരാജ് നായകനാകുന്ന പെയിന്റിങ് ലൈഫിന്റെയും ദി ട്രൂ സ്റ്റോറിയൂടെയും ഷൂട്ടിങ് പുരോഗമിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X