ഹാപ്പി ബേര്‍ത്ത് ഡേ പ്രിയാമണി
ജൂണ്‍ 4, ഇന്ന് പ്രിയാമണിയ്ക്ക് വയസ്സ് മുപ്പത് തികഞ്ഞു. 'സത്യം' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പ്രിയാമണി 'എവര്‍ അട്ടഗാഡു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഇപ്പോള്‍ തെലുങ്കിനും മലയാളത്തിനും പുറമെ കന്നടയിലും ഹിന്ദിയിലുമെല്ലാം പ്രിയാമണി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
അമ്പതോളം ചിത്രങ്ങളില്‍ ഇതുവരെ അഭിനയിച്ച പ്രിയാമണിയുടെ അഭിമനയ മികവ് തെളിയിക്കുന്ന അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഹാപ്പി ബേര്‍ത്ത് ഡേ പ്രിയാമണി
പ്രിയാമണി എന്ന നടിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ് പരുത്തിവീരന്‍. കാര്‍ത്തിയായിരുന്നു നായകന്‍. ഈ ചിത്രത്തിലെ അഭിനയിത്തിന് പ്രിയാണണിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു.

ഹാപ്പി ബേര്‍ത്ത് ഡേ പ്രിയാമണി
രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രം പ്രിയാമണിയുടെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രങ്ങളില്‍ മുന്‍നിരയിലാണ്. ആദ്യകാല നടി ശ്രീവിദ്യയുടെ കഥപറഞ്ഞ ചിത്രത്തില്‍ ശ്രീവിദ്യയായെത്തിയ പ്രിയാമണി കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തി

ഹാപ്പി ബേര്‍ത്ത് ഡേ പ്രിയാമണി
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സയാമിസ് ഇരട്ടകളുടെ വേഷത്തില്‍ ആദ്യമായി അഭിനയിക്കുന്ന നടിയാണ് പ്രിയാമണി. ചാരുലത എന്ന് പേരിട്ട സിനിമ കന്നടയിലാണ് ഇറങ്ങിയതെങ്കിലും പിന്നീട് പല ഭാഷകളിലേക്കും റീമേക്ക് ചെയ്തു.

ഹാപ്പി ബേര്‍ത്ത് ഡേ പ്രിയാമണി
സത്യത്തിന് ശേഷം പൃഥ്വിരാജും പ്രിയാമണിയും വീണ്ടുമൊന്നിച്ച പുതിയ മുഖം എന്ന ചിത്രത്തിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. ഇരുവരും തമ്മിലുള്ള ജോഡി ചേരല്‍ തന്നെ ബോക്‌സോഫീസില്‍ മികച്ച പ്രതികരണമാണുണ്ടാക്കിയത്.

ഹാപ്പി ബേര്‍ത്ത് ഡേ പ്രിയാമണി
ഈ അടുത്തകാലത്ത് പ്രിയാമണി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് ഷാരൂഖ് ഖാനൊപ്പം ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ചെയ്ത ഐറ്റം ഡാന്‍സിലൂടെയാണ്. ചിത്രം ബോക്‌സോഫീസ് ഹിറ്റും


Click it and Unblock the Notifications