പ്രിയാമണിയുടെ ഗ്ലാമര്‍ നയം

"ഗ്ലാമര്‍ വേഷത്തിനോടാണ് മമതയെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അതെ സമയം പരുത്തിവീരന് ശേഷം ഗ്രാമീണ വേഷങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകാതിരിയ്‌ക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു. അതിനായി പുതിയ പല വേഷങ്ങളും ഞാന്‍ സ്വീകരിച്ചു. അതില്‍ ചിലതില്‍ ഗ്ലാമര്‍ വേഷങ്ങളും ഉണ്ടായെന്നത് സത്യമാണ്. എന്നാല്‍ ഇതിനര്‍ഥം ഗ്ലാമര്‍ വേഷം മാത്രം സ്വീകരിയ്‌ക്കൂ എന്നല്ല", പ്രിയാമണി പറഞ്ഞു.
പരുത്തി വീരന് ശേഷം പ്രിയാമണി മനപൂര്‍വം ഗ്ലാമര്‍ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.
എല്ലാ വേഷങ്ങളും ചെയ്യുന്ന നടിയെന്നറിയപ്പെടാനാണ് എനിയ്‌ക്ക് താത്‌പര്യം തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഞാന്‍ അഭിനയിക്കുന്നുണ്ട്. അതാണ് ഒരു ഭാഷയില്‍ സ്ഥിര സാന്നിധ്യമായി അറിയപ്പെടാന്‍ കഴിയാത്തതെന്നും പ്രിയാമണി ചൂണ്ടിക്കാട്ടി.
ഓണക്കാലത്ത് പ്രദര്‍ശനത്തിനെത്തുന്ന പൃഥി നായകനായ തിരക്കഥയാണ് പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രം. ക്ലാസ്‌മേറ്റിന്റെ തമിഴ് പതിപ്പില്‍ പൃഥി തന്നെയാണ് പ്രിയാമണിയുടെ നായകനായെത്തുന്നത്. ഇത് കൂടാതെ ഒട്ടേറെ വമ്പന്‍ ഓഫറുകള്‍ ഈ നടിയുടെ മുന്നിലുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
പ്രിയാമണിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications