പ്രണയത്തിലാണെന്ന് പ്രിയമണി സമ്മതിച്ചു,കാമുകന്‍?
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഇപ്പോള്‍ പ്രണയവാര്‍ത്തയുടെ കാലമാണല്ലോ. വീണ്ടും ഒന്നിയ്ക്കാനാവരമൊരുങ്ങുന്ന നയന്‍സും ചിമ്പവും, പ്രണയത്തില്‍ അല്ലെന്നും പിന്നീട് പ്രണയത്തിലാണെന്ന് സമ്മതിയ്ക്കുകയും ചെയ്ത തൃഷയും വാര്‍ത്തകളിലെ താരം. ഇത് പ്രണയ ഗോസിപ്പുകള്‍ക്ക് കൊഴുപ്പേകാന്‍ മറ്റൊരു പ്രമുഖ നടി കൂടി. നടി പ്രിയാമണിയാണ് താന്‍ പ്രണയത്തിലാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിയ്ക്കുന്നത്.
താന്‍ ഒരാളുമായി പ്രണയത്തിലാണെന്നും എന്നാല്‍ ആരാണ് അയാളെന്ന് ഇപ്പോള്‍ വ്യക്തമാക്കില്ലെന്നുമാണ് താരം പറയുന്നത്. സമയമാകുന്വോള്‍ എല്ലാം എല്ലാവരേയും അറിയിക്കാമെന്നും പ്രിയ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒരു ഡാന്‍സ് റിയാലിറ്റി ഷോയുടെ ജഡ്ജായ പ്രിയ അതിലെ അവതാരകാനായ ഗോവിന്ദ് പത്മസൂര്യയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുണ്ടായിരുന്നു.

എന്നാല്‍ താന്‍ ഗോവിന്ദുമായി പ്രണയത്തിലല്ലെന്നും നല്ല സുഹൃത്തു മാത്രമാണെന്നും അഭിമുഖത്തില്‍ അവര്‍ ആവര്‍ത്തിച്ചു. തന്നെ ചുറ്റിപറ്റി ഗോസിപ്പ് പരക്കുന്ന സാഹചര്യത്തിലാണ് പ്രിയയുടെ പ്രണയവാര്‍ത്ത. അംബരീഷ എന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോള്‍ അഭിനയിക്കുന്നത്. ദര്‍ശനാണ് ചിത്രത്തിലെ നായകന്‍. അല്‍പ്പം വില്ലത്തരമുള്ള കഥാപാത്രമാണ് തന്റേതെന്ന് പ്രിയ.
ദര്‍ശനുമായി പഞ്ച് ഡയലോഗുകള്‍ ഉണ്ടെന്നും ദര്‍ശന്റെ ആരാധകര്‍ക്ക് തന്റെ കഥാപാത്രം ഇഷ്ടമാകുമോ എന്നുമാണ് പ്രിയയുടെ ഭയം. വളരെ അഹങ്കാരിയായ സ്മിത എന്ന എന്‍ആര്‍ഐയുടെ വേഷമാണ് പ്രിയ അവതരിപ്പിയ്ക്കുന്നത്. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയുടെ കൊച്ചുമകളാണ് സ്മിത. എല്ലാവരും താന്‍ പറയുന്നത് കേള്‍ക്കണമെന്നാണ് സ്മതിയുടെ മനോഭാവം.


Click it and Unblock the Notifications