പ്രിയമണി പിന്‍മാറിയതിന് പിന്നില്‍
'എന്റെ സത്യാന്വേഷണ പരീക്ഷകള്‍' എന്ന സുരാജ് വെഞ്ഞാറമ്മൂട് ചിത്രത്തില്‍ നായികയായി നിശ്ചയിച്ചിരുന്നത് പ്രിയാമണിയെയായിരുന്നു. തിരക്കഥ എന്ന ചിത്രത്തിന് ശേഷം പ്രിയയ്ക്ക് മലയാളത്തില്‍ ലഭിക്കുന്ന ശക്തമായ വേഷമാണ് ഇതെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ നടി സുരാജിന്റെ നായികയാവാന്‍ ഇല്ലെന്ന് അറിയിച്ചിരിക്കുകയാണ്.
ഒരു കോമഡി നടന്റെ ജീവിതം പ്രമേയമാക്കിയൊരുക്കുന്ന ചിത്രത്തില്‍ തനിക്ക് ലഭിച്ച കഥാപാത്രം വളരെ മികച്ചതാണെന്ന് പ്രിയാമണി തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ വളരെ പെട്ടന്നു തന്നെ താന്‍ ഈ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രിയ അറിയിക്കുകയായിരുന്നു. ഉടന്‍ ചിത്രീകരണം ആരംഭിക്കേണ്ട ചിത്രത്തെ പ്രിയയുടെ പിന്‍മാറ്റം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കഥാപാത്രം മികച്ചതായിട്ടും പ്രിയമണി ചിത്രത്തില്‍ നിന്ന് പിന്‍മാറിയത് നായകന്‍ സുരാജ് ആയതുകൊണ്ടാണെന്നാണ് സിനിമാലോകത്തെ സംസാരം. ഒരു കോമഡി നടന്റെ നായികയാവുന്നത് സ്വന്തം കരിയറിനെ ബാധിച്ചേക്കുമെന്ന് നടിയ്ക്ക് പേടിയുണ്ട്. പ്രിയയെ പോലെ തന്നെ മലയാളത്തിലെ മുന്‍നിര നായികമാരൊന്നും എന്റെ സ്ത്യാന്വേഷണ പരീക്ഷയിലേയ്ക്ക് കടന്നു വരാന്‍ താത്പര്യം കാണിക്കുന്നില്ല.
ഇതോടെ സുരാജിന്റെ നായികയായി ഏതെങ്കിലും പുതുമുഖത്തെ കൊണ്ടുവരാമെന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടെങ്കിലും നിര്‍മ്മാതാവ് ഇതിന് എതിരാണ്. സംവിധായകനും പുതുമുഖമാണെന്നതാണ് വിയോജിപ്പിന് കാരണമായി പറയുന്നത്.
പ്രിയാമണി ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ മറ്റുചില കാരണങ്ങളുമുണ്ടെന്നും സിനിമാലോകം പറയുന്നു. ചിത്രത്തിന്റെ തിരക്കഥയില്‍ വരുത്തിയ മാറ്റമാണ് ഇതിലൊന്ന്.
അടുത്ത പേജില്‍ പേജില്‍


Click it and Unblock the Notifications