»   » ഒടുവില്‍ പ്രണയം തളിരിട്ടു!പ്രിയാമണിയുടെ വിവാഹം ഈ മാസം 23 ന്,ബംഗ്ലൂരില്‍ നടക്കുന്ന വിവാഹം ഇങ്ങനെയാണ്!

ഒടുവില്‍ പ്രണയം തളിരിട്ടു!പ്രിയാമണിയുടെ വിവാഹം ഈ മാസം 23 ന്,ബംഗ്ലൂരില്‍ നടക്കുന്ന വിവാഹം ഇങ്ങനെയാണ്!

Posted By: Teresa John
Subscribe to Filmibeat Malayalam

തെന്നിന്ത്യയുടെ താരസുന്ദരിയാണ് പ്രിയാമണി. പല ഭാഷകളിലും നായിക വസന്തമായി പാറി നടന്ന പ്രിയമണി ഈ മാസം 23 ന് കുടുംബിനിയാവാനുള്ള തയ്യാറെടുപ്പിലാണ്. ഏറെ കാലമായി പ്രണയത്തിലായിരുന്ന പ്രിയാമണിയും സുഹൃത്ത് മുസ്തഫയും തമ്മിലുള്ള വിവാഹമാണ് നടക്കാന്‍ പോവുന്നത്.

ഫഹദിന് പിറന്നാള്‍ സമ്മാനവുമായി ശിവകാര്‍ത്തികേയന്റെ വേലൈക്കാരന്‍ ടീം! രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്!!

മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ, എന്നിങ്ങനെ ഇന്ത്യയിലെ പല ഭാഷകളിലും പ്രിയാമണി നായികയായി അഭിനയിച്ചിരുന്നു. മലയാളത്തിന് പ്രിയങ്കരിയായി നടി ഏട്ട് മലയാളം സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്. അതിനൊപ്പം മലയാളം ടെലിവിഷന്‍ പരിപാടിയിലും നടി സജീവ സാന്നിധ്യമാണ്.

പ്രിയാമണി

മോഡലിങ്ങിലുടെയാണ് നടി പ്രിയാമണി സിനിമയിലെത്തിയത്. തമിവ് കുടുംബത്തില്‍ ജനിച്ച പ്രിയമണി 2003 ലായിരുന്നു ആദ്യത്തെ സിനിമയില്‍ അഭിനയിച്ചിരുന്നത്.

വിവാഹതിയാകാന്‍ ഒരുങ്ങി പ്രിയാമണി

തെന്നിന്ത്യന്‍ താരസുന്ദരി പ്രിയാമണി വിവാഹിതയാകാന്‍ പോവുകയാണ്. വിവാഹത്തെ കുറിച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ വാര്‍ത്ത പുറത്ത് വിട്ടിരുന്നെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല.

ഈ മാസം 23 ന് വിവാഹം

ആഗസ്റ്റ് 23 നാണ് പ്രിയാമണിയുടെ വിവാഹം തീരുമാനിച്ചിരിക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നടി തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ലളിതമായ വിവാഹം

ബംഗ്ലൂരില്‍ നിന്നും വിവാഹം രജിസ്ട്രര്‍ ചെയ്ത് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്തുള്ള ലളിതമായ ചടങ്ങുകളിലായിരിക്കും തന്റെ വിവാഹമെന്നാണ് പ്രിയാമണി പറയുന്നത്.

പ്രണയം തളിരിട്ടു


ഏറെ കാലമായി പ്രിയാമണിയും സുഹൃത്തായിരുന്ന മുസ്തഫ രാജുവും പ്രണയത്തിലായിരുന്നു. ഇവന്റ് മനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ ഇപ്പോള്‍.

English summary
Priyamani to get married on August 23

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam