പ്രിയാമണിക്ക് അഭിഷേക് ബച്ചന്‍ നല്‍കിയ സമ്മാനം!!
അഭിനയം മാത്രമല്ല, കായിക കലയിലും വളരെ താത്പര്യയാണ് പ്രിയാമണി. സെലിബ്രേറ്റി ക്രിക്കറ്റ്‌ലീഗില്‍ അംബാസിഡര്‍മാരില്‍ ഒരാളാണ് പ്രിയ. അതൊന്നുമല്ല കാര്യം, ഇപ്പോള്‍ ബോളിവുഡ് ബിഗ് ബിയുടെ മകന്‍ ജൂനിയര്‍ ബച്ചന്‍ സമ്മാനിച്ച ഒരു സമ്മാനത്തിന്റെ ത്രില്ലിലാണ് പ്രിയ.
ചെന്നൈയിന്‍ എഫ്‌സിയുടെ ഒരു ജേഴ്‌സി! ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ടീമിന്റെ പേരാണ് ചെന്നൈയിന്‍ എഫ്‌സി. ഇതിന്റെ രണ്ട്് ജേഴ്‌സികളാണ് അഭിഷേക് ബച്ചന്‍ പ്രിയാമണിയ്ക്ക് സമ്മാനമായി നല്‍കിയിരിക്കുന്നത്.

ജേഴ്‌സിയുടെ ഫോട്ടോ സഹിതം പ്രിയ ട്വിറ്ററില്‍ ട്വീറ്റി. ഒരു ജേഴ്‌സിയില്‍ പ്രിയാണണിയുടെ പേരും എഴുതിയിട്ടുണ്ട്. അഭിഷേക് ബച്ചനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുമാണ് ചെന്നൈയിന്‍ എഫ്‌സിയുടെ ഉടമകള്‍.
ഇനി എന്തിന് പ്രിയയ്ക്ക് ഈ ജേഴ്‌സി സമ്മാനമായി നല്‍കി എന്ന ചോദ്യത്തിന് ഉത്തരമില്ല. മണിരത്‌നം സംവിധാനം ചെയ്ത 'രാവണ്‍' എന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനും വിക്രമിനും ഐശ്വര്യ റായിക്കുമൊപ്പം ഒരു വേഷം പ്രിയയും ചെയ്തിരുന്നു. ചിത്രത്തില്‍ അഭിഷേകിന്റെ പെങ്ങളുടെ വേഷമായിരുന്നു പ്രിയയ്ക്ക്. പ്രിയാമണിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടെയാണ് രാവണ്‍.


Click it and Unblock the Notifications











