പ്രിയാമണി മണിരത്‌നം ചിത്രത്തില്‍
തെന്നിന്ത്യന്‍ താരം പ്രിയാമണിയ്‌ക്ക് മണിരത്‌നത്തിന്റെ ചിത്രത്തിലേയ്‌ക്ക് ക്ഷണം. കഴിഞ്ഞയാഴ്‌ച ജന്മദിനം ആഘോഷിച്ച പ്രിയാമണിയ്‌ക്ക് ലഭിച്ച ഏറ്റവും വിലപ്പെട്ട സമ്മാനം ഒരു പക്ഷേ ഈ അവസരമായിരിക്കും.
തമിഴിലും ഹിന്ദിയിലും യഥാക്രമം വിക്രം, അഭിഷേക് ബച്ചന്‍ എന്നിവരെ നായകന്മാരാക്കി നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലാണ് പ്രിയാമണിയ്‌ക്ക് അഭിനയിക്കാനവസരം ലഭിച്ചിരിക്കുന്നത്.
വളരെ ശക്തമായ ഒരു റോളാണ് പ്രിയാമണിയുടേതെന്നാണ് സൂചന. ചിത്രത്തിന്റെ തമിഴ് പതിപ്പിലും ഹിന്ദി പതിപ്പിലും നായികയാവുന്നത് ഐശ്വര്യ റായിയാണെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
നടന്‍ പൃഥ്വിരാജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വില്ലന്‍ സ്വഭാവമുള്ള വേഷമാണ് പൃഥ്വിയുടേത്. പൃഥ്വിയുടെ നായികയായാണ് പ്രിയാമണി അഭിനയിക്കുക.
ഈയെടെയായി തമിഴിലും കന്നഡയിലുമായി പ്രിയാമണിയ്‌ക്ക് ഒട്ടേറെ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഗ്ലാമര്‍ റോളുകളും ഗൗരവമേറിയ റോളുകളും ഒരു പോലെ കൈകാര്യം ചെയ്യുമെന്നതാണ് പ്രിയാമണിയ്‌ക്കുള്ള പ്രത്യേകത. മണിരത്‌നത്തിന്റെ ചിത്രത്തില്‍ അവസരം കിട്ടിയതോടെ പ്രിയാമണി ആകെ സന്തോഷത്തിലാണത്രേ.
ബന്ധപ്പെട്ട വാര്‍ത്തകള്‍
പ്രിയാമണിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications