»   » വിവാഹ നിശ്ചയ ഫോട്ടോയ്ക്ക് മോശം കമന്റുകള്‍; ഇതെന്റെ ജീവിതമാണെന്ന് പ്രിയാമണി

വിവാഹ നിശ്ചയ ഫോട്ടോയ്ക്ക് മോശം കമന്റുകള്‍; ഇതെന്റെ ജീവിതമാണെന്ന് പ്രിയാമണി

Written By:
Subscribe to Filmibeat Malayalam

മെയ് 27 ന് പ്രിയാമണിയുടെയും കാമുകന്‍ മുസ്തഫ രാജിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ബാംഗ്ലൂരിലെ പ്രിയാമണിയുടെ വീട്ടില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഒരു ഫോട്ടോയ്‌ക്കൊപ്പം പ്രിയാമണി ഫേസ്ബുക്കിലൂടെ അറിയിച്ചു.

പ്രിയാമണിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ചില സ്വകാര്യ ഫോട്ടോകള്‍ കാണൂ

എന്നാല്‍ ഈ ഫോട്ടോയ്ക്ക് വളരെ മോശം കമന്റുകളാണ് പ്രിയാമണിയ്ക്ക് അഭിമുഖീകരിയ്‌ക്കേണ്ടി വന്നത്. നെഗറ്റീവ് കമന്റുകള്‍ക്കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ പ്രിയ ആ ഫോട്ടോ ഡിലീറ്റ് ചെയ്തു. അതിന് ശേഷം മറ്റൊരു പോസ്റ്റിട്ട് പ്രിയാമണി ഇതിനോട് പ്രതികരിച്ചു.

 priyamani

'വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് വേദനിപ്പിയ്ക്കുന്ന നെഗറ്റീവ് കമന്റുകള്‍ കണ്ട് മടുത്തു. എന്റെ ജീവിതത്തിലെ പുതിയ യാത്രയില്‍ എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കും എന്ന് കരുതിയ ഞാന്‍ നെഗറ്റീവ് കമന്റുകള്‍ കണ്ട് ഞെട്ടി.

ഇതെന്റെ ജീവിതമാണ്. എന്റെ രക്ഷിതാക്കള്‍ക്കും ഭാവിവരനും അല്ലാതെ മറ്റാരുടെ ചോദ്യത്തിനും ഉത്തരം നല്‍കേണ്ട ആവശ്യം എനിക്കില്ല'- എന്ന് പ്രിയാമണി ഫേസ്ബുക്കില്‍ എഴുതി.

English summary
Priyamani irked by negativity that followed engagement announcement
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam