»   » ജയറാം ചിത്രത്തിന് ശേഷം ഒറ്റ മലയാളം സിനിമയില്‍ പോലുമില്ല, പ്രിയാമണിയ്ക്ക് ഇതെന്ത് പറ്റി?

ജയറാം ചിത്രത്തിന് ശേഷം ഒറ്റ മലയാളം സിനിമയില്‍ പോലുമില്ല, പ്രിയാമണിയ്ക്ക് ഇതെന്ത് പറ്റി?

Posted By: Sanviya
Subscribe to Filmibeat Malayalam

ജയറാം നായകനായ ഞങ്ങളുടെ വീട്ടിലെ അതിഥികളാണ് പ്രിയാമണി ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന് കാര്യമായി പ്രേക്ഷക ശ്രദ്ധയൊന്നും ലഭിച്ചില്ല. നരയന്‍, ഇന്നസെന്റ്, കലാഭവന്‍ ഷാജോണ്‍, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2014ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

എന്നാല്‍ ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ക്ക് ശേഷം പ്രിയാമണി ഒറ്റ മലയാള സിനിമയിലും അഭിനയിച്ചിട്ടില്ല. അമ്പരീക്ഷ എന്ന കന്നട ചിത്രത്തിലാണ് നടി പിന്നീട് അഭിനയിച്ചത്. എന്നാല്‍ അതിന് ശേഷവും നടി ശ്രദ്ധ കേന്ദ്രീകരിച്ചതെല്ലാം കന്നടയിലും തെലുങ്കിലുമാണ്. ഇപ്പോഴിതാ നവാഗതനായ ഗിരീഷ് സംവിധാനം ചെയ്യുന്ന കന്നട ചിത്രത്തിലും നടി നായികയാകാന്‍ ഒരുങ്ങുന്നു.

priyamani

രവി ഗൗഡ നായകനാകുന്ന ദ്വജ എന്ന ചിത്രത്തിലാണ് പ്രിയാമണി നായിക വേഷം അവതരിപ്പിക്കുന്നത്. മൈസൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഏപ്രില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്. ചിത്രം ഒരു പൊളിടിക്കല്‍ ത്രില്ലറാണെന്നാണ് അറിയുന്നത്.

അതേസമയം തമിഴില്‍ അരവിന്ദ് സ്വാമിയ്‌ക്കൊപ്പം അഭിനയിക്കാനിരുന്ന ചിത്രം വേണ്ടെന്ന് വെച്ചിരിക്കുകയാണ് നടി. അരവിന്ദ് സ്വാമിയുടെ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ചിത്രത്തില്‍ പ്രിയാമണി അവതരിപ്പിക്കാനിരുന്നത്. ഈ വേഷം ഇപ്പോള്‍ സിമ്രാനാണ് ചെയ്യുന്നത്.

English summary
Priyamani Kannada political thriller.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam