ഗോവിന്ദ് പത്മസൂര്യ കൂട്ടുകാരന്‍ മാത്രം: പ്രിയാമണി
താരങ്ങളെ കുറിച്ച് ഗോസിപ്പുകളുണ്ടാകുകയും പിന്നെ അത് തിരുത്തി താരങ്ങള്‍ രംഗത്ത് വരുന്നതും പതിവാണല്ലോ. ഒടുവില്‍ വന്നത് തെന്നിന്ത്യന്‍ താരം പ്രിയാമണിയെ സംബന്ധിച്ച ഗോസിപ്പായിരുന്നു.
മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ ജഡ്ജാണ് ഇപ്പോള്‍ പ്രിയ. അതേ ഷോയിലെ ജഡ്ജായ വളര്‍ന്നുവരുന്ന താരം ഗോവിന്ദ് പത്മസൂര്യയും തമ്മില്‍ പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഗോസിപ്പ് പ്രിയാമണി നിഷേധിച്ചു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രിയാ മണിയുടെ പ്രതികരണം. തന്നെയും ഗോവിന്ദ് പത്മസൂര്യയെയും കുറിച്ച് ചില ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും അത് സത്യമല്ലെന്നും പ്രിയ വ്യക്തമാക്കി. ഗോവിന്ദ് എന്റെ അടുത്ത സുഹൃത്താണ്. ഡി ഫോര്‍ ഡാന്‍സ് എന്ന ഷോയിലാണ് പരിചയപ്പെട്ടത്. അത് അവിടെ തീര്‍ന്നു. സൗഹൃദത്തിനപ്പുറം ആബന്ധത്തില്‍ മറ്റൊന്നുമില്ലെന്നും പ്രിയമണി പറഞ്ഞു.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഗോസിപ്പിന് ഹേതുവായിരിക്കുന്നത്. ഗോവിന്ദ് പത്മസൂര്യയും പ്രിയാമണിയും ചേര്‍ന്ന് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ചിത്രത്തിന് പിന്നാലെ ഗോവിന്ദ് പത്മസൂര്യ ട്വീറ്റ് ചെയ്തതാവട്ടെ ഇങ്ങനെ പ്രിയാമണി നല്ല ചിത്രം...നമ്മള്‍ ഇത്തരത്തില്‍ ഇടക്കിടെ ചിത്രങ്ങള്‍ എടുക്കണം. ഇതുകൂടി ആയതോടെ പ്രിയാമണിയുടെ ആരാധകരെല്ലാം ആകെ അങ്കലാപ്പിലായി. പ്രിയയും പത്മസൂര്യയും പ്രണയത്തിലാണെന്ന് അവര്‍ ഉറപ്പിക്കുകയും ചെയ്യുകയായിരുന്നു.


Click it and Unblock the Notifications











