രണ്ട് സിനിമകള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചെന്ന് പ്രിയാമണി! നിരസിക്കാന്‍ കാരണങ്ങളുണ്ടായിരുന്നു

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് പ്രിയാമണി. അഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്നും താരം തെളിയിച്ചിരുന്നു. അവതാരകയായും താരമെത്തിയിരുന്നു. ഇതിന് ശേഷമായാണ് താരത്തോട് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടം തോന്നിയത്. സിനിമയിലെത്തിയ കാലം മുതലേ തന്നെ താന്‍ സെലക്ടീവാണെന്ന് താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. തിരക്കഥയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. തിരക്കഥ നല്ലതാണെങ്കില്‍ അനുഭവസമ്പന്നനാണോ പുതിയ സംവിധായകനാണോയെന്നൊന്നും താന്‍ നോക്കാറില്ലെന്ന് താരം പറയുന്നു.

സത്യമെന്ന ചിത്രത്തിലൂടെ മലയാളക്കരയിലെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു തുടക്കം മുതലേ ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം തെളിയിച്ചിരുന്നു. വിവാഹ ശേഷവും താരം സിനിമയില്‍ സജീവമാണ്. പ്രിയതമനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരം എത്താറുണ്ട്. മുന്‍പൊരിക്കല്‍ തനിക്ക് 2 സിനിമകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നുവെന്ന് പ്രിയാമണി പറയുന്നു.

തെലുങ്കില്‍ നിന്നായിരുന്നു ഇത്തരത്തിലൊരു അനുഭവമുണ്ടായത്.. എന്റെ മാനേജർ പറഞ്ഞിട്ടാണ് ഒരു പ്രോജക്ട് ചെയ്യാൻ തീരുമാനിച്ചത്. ഷൂട്ട് തുടങ്ങി കുറച്ച് ദിവസം അഭിനയിച്ചിട്ടും എന്താണ് അവർ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പറയുന്നതൊന്ന് എടുക്കുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഫോക്കസില്ല. കൂടെ അഭിനയിച്ച സുമന്തും ഇക്കാര്യം തന്നെ പറഞ്ഞു. എന്നെങ്കിലും സ്‌ക്രിപ്ടിൽ മാറ്റം വരുത്തിയാൽ അഭിനയിക്കാമെന്നു പറഞ്ഞ് ഞാൻ പിന്മാറി. അതിന് ശേഷം ആ സിനിമ നിറുത്തിവച്ചു. സംവിധായകൻ തന്നെ മാറി.

Priyamani

വേറൊരു സിനിമ അഞ്ച് ദിവസം ഷൂട്ട് ചെയ്തു. നായകൻ ഉത്തരേന്ത്യക്കാരനായിരുന്നു. അഞ്ച് ദിവസവും ഒരു ബെഡ്റൂമിലായിരുന്നു ഷൂട്ടിംഗ്. ഞങ്ങൾക്കൊപ്പം ഒരു കൊച്ചുകുട്ടിയും അഭിനയിക്കുന്നുണ്ട്. ഒരു ദിവസം പോലും ആ കുടുസുമുറിയിൽ നിന്ന് പുറത്തേക്ക് വരുന്നില്ല. സത്യത്തിൽ അതിനുശേഷം എന്താണ് ഷൂട്ട് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് സംവിധായകന് പിടിയുണ്ടായിരുന്നില്ല. എന്തായാലും ആ സിനിമയും ഞാൻ ഉപേക്ഷിച്ചു. മൊത്തം കരിയറിൽ ഈ രണ്ട് മോശം അനുഭവങ്ങളെ ഉണ്ടായിട്ടുള്ളൂ.

പ്രിയാമണിയുടെ അമ്മൂമ്മ തിരുവനന്തപുരത്തെ പ്രശസ്തയായ സംഗീതഞ്ജയായിരുന്നു(കമല കൈലാസ്). കുറച്ചുകാലം താരവും സംഗീതം പഠിച്ചിരുന്നു. ക്ലാസ് കഴിഞ്ഞ് വന്നാലുടൻ ഇന്ന് എന്തൊക്കെയാ പഠിപ്പിച്ചതെന്നുചോദിച്ച് അമ്മൂമ്മ എത്തും. പിന്നെ അരമണിക്കൂർ പ്രാക്ടീസാണ്. അതോടെ മടുത്തു. ഇപ്പോൾ റേഡിയോയിൽ പാട്ടുകേട്ടാൽ കൂടെപ്പാടുമെന്നും പ്രിയാമണി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X