സിബിക്ക് നിര്‍മാതാവിനെ കിട്ടി, ജയറാമിന് നായികയെയും
മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സംവിധാനം ചെയ്ത സിബി മലയില്‍ അടുത്തിടെയായി ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല. ആസിഫ് അലി നായകനായ ഉന്നമായിരുന്നു അവസാന ചിത്രം. എന്തുകൊണ്ട് സിബി ചിത്രമൊരുക്കുന്നില്ല എന്ന് എല്ലാവരും ചോദിക്കുമായിരുന്നു. എന്നാല്‍ സിബിയെ വിശ്വസിച്ച് പണമിറക്കാന്‍ നിര്‍മാതാക്കള്‍ തയാറായിരുന്നില്ല. പല തിരക്കഥാകൃത്തുക്കളും സിബിക്കു വേണ്ടി ചിത്രമൊരുക്കാന്‍ തയാറായിരുന്നെങ്കിലും നിര്‍മാതാക്കള്‍ മടിച്ചു നില്‍ക്കുകയായിരുന്നു.
ഇപ്പോഴിതാ സിബി മലയിലിനും നിര്‍മാതാവിനെ കിട്ടിയിരിക്കുന്നു. ജയറാം നായകനാകുന്ന ചിത്രത്തിനു വേണ്ടി പണം മുടക്കുന്നത് മിലന്‍ ജലീല്‍ ആണ്. പ്രിയാമണിയാണ് ജയറാമിന്റെ നായിക. ഗിരീഷ്‌കുമാര്‍ ആണ് കഥയും തിരക്കഥയും. അനൂപ് മേനോനും ഷാജോണും ഈ ചിത്രത്തില്‍ ഉണ്ട്. മുഴുനീള കോമഡി ചിത്രമാണിത്.

ജയറാമും സിബി മലയിലും ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കിരുന്നു. എന്നാല്‍ ഏറ്റവുമൊടുവില്‍ ചെയ്ത അമൃതം, ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്നീ ചിത്രങ്ങളൊക്കെ വന്‍ പരാജയങ്ങളായിരുന്നു. ദിലീപ് നായകനായ ഇഷ്ടത്തിനു ശേഷം സിബിക്ക് നല്ലൊരു ഹിറ്റുണ്ടായിരുന്നില്ല.
ഏതായാലും പുതിയ ചിത്രത്തിലൂടെ സിബി ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം. മോഹന്‍ലാലിനെയുംമമ്മൂട്ടിയെയുമൊക്കെ നായകരാക്കി ഒട്ടേറെ ഹിറ്റൊരു സംവിധായകനാണ് ഒടുവില്‍ നിര്‍മാതാവില്ലാതെ കഷ്ടപ്പെട്ടത്.


Click it and Unblock the Notifications