»   » മുസ്തഫയെ വിവാഹം കഴിക്കുന്നത് കൊണ്ടോ.. മുസ്ലീം പശ്ചാത്തലത്തില്‍ പ്രിയാമണിയുടെ ഫോട്ടോഷൂട്ട്

മുസ്തഫയെ വിവാഹം കഴിക്കുന്നത് കൊണ്ടോ.. മുസ്ലീം പശ്ചാത്തലത്തില്‍ പ്രിയാമണിയുടെ ഫോട്ടോഷൂട്ട്

Posted By: Rohini
Subscribe to Filmibeat Malayalam

പ്രിയാമണിയുടെ ഫോട്ടോഷൂട്ട് എന്ന് പറയുമ്പോള്‍ ആരാധകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത്.. ഹോട്ട് ആന്റ് സെക്‌സി ലുക്കിലുള്ള പ്രിയയുടെ രൂപമാണ്. എന്നാല്‍ ഈ ഫോട്ടോഷൂട്ട് അങ്ങനെയല്ലേ.. ഒരു മുസ്ലീം ട്രഡീഷണല്‍ പശ്ചാത്തലത്തിലാണ് പ്രിയയുടെ പുതിയ ഫോട്ടോഷൂട്ട്.

ഇത്രയ്ക്ക് വേണമായിരുന്നോ പ്രിയാമണി.. 'ഹോട്ട് ഗ്ലാമര്‍' എന്ന് പറഞ്ഞാല്‍ ഇതാണ്.. വീഡിയോ കാണൂ..

ആഗസ്റ്റ് ലക്കത്തിലെ വനിത കവര്‍ ഫോട്ടോയ്ക്ക് വേണ്ടിയാണ് പ്രിയാമണിയുടെ ഈ വ്യത്യസ്ത ഫോട്ടോഷൂട്ട്. മുസ്തഫ രാജിനെ വിവാഹം കഴിക്കുന്നത് കൊണ്ട് മാത്രമല്ല, ബലിപെരുന്നാള്‍ അടുത്തു വരുന്നതും ഈ മുസ്ലീം പശ്ചാത്തലത്തിന് ഒരു കാരണമാണ്. പ്രിയാമണിയുടെ അഭിമുഖത്തോടൊപ്പമാണ് ആഗസ്റ്റ് ലക്കത്തിലെ വനിത പുറത്തിറങ്ങുന്നത്.

ഞാന്‍ ആഗ്രഹിച്ചത്

നമ്മളെ മനസ്സിലാക്കുന്ന ഒരാള്‍ ഒപ്പമുള്ളപ്പോള്‍ അനാവശ്യ ഡ്രാമയൊന്നും ഇല്ലാതെ നമുക്ക് നമ്മളായി തന്നെ ഇരിക്കാന്‍ സാധിക്കുന്ന ഒരാളെ ജീവിത പങ്കാളിയാക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. തീര്‍ച്ചയായും മുസ്തഫ് അത്തരത്തിലൊരാളാണ് എന്ന് പ്രിയ പറയുന്നു.

ബെസ്റ്റ് ഫ്രണ്ട്

ഞാന്‍ എല്ലാവരോടും ഫ്രണ്ട്‌ലിയാണ്. ഒരുപാട് സംസാരിക്കാനിഷ്ടം. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കാനും ഇഷ്ടമാണ്. ഇനിയിപ്പോള്‍ ധൈര്യത്തോടെ പറയാം, ഭാവി വരനാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്. അല്ല, എന്റെ ഉറ്റസുഹൃത്തിനെയാണ് ഞാന്‍ വിവാഹം ചെയ്യുന്നത്.

അതിന് കാരണം മുസ്തഫയല്ല

പ്രിയാജീ കുറച്ചൂടെ ചെറുപ്പമായതായി തോന്നുന്നു, കല്യാണം അടുത്തതിന്റെ സന്തോഷമാണോ എന്ന് എല്ലാവരും ചോദിക്കാറുണ്ട്. തീര്‍ച്ചയായും മുഖത്ത് അതിന്റെ സന്തോഷമുണ്ടാവും. പക്ഷെ ചെറുപ്പത്തിന്റെയും ഫിറ്റ്‌നസ്സിനെയും രഹസ്യം മുസ്തഫയല്ല, വ്യായാമമാണ് എന്ന് പ്രിയാമണി പറയുന്നു.

ഭക്ഷണവും വ്യായാമവും

വീട്ടിലുള്ളപ്പോള്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യും. ഭക്ഷണത്തില്‍ നല്ല നിയന്ത്രണമുണ്ട്. ബെംഗലൂരുവില്‍ കിട്ടുന്ന അക്കി റൊട്ടി മാത്രം കഴിച്ച് എനിക്കെത്ര നാള്‍ വേണണെങ്കിലും ജീവിക്കാം എന്നാണ് പ്രിയാമണി പറഞ്ഞത്.

വീഡിയോ കാണാം

ഇനി വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ കാണാം.. പ്രിയയുടെ മുഖത്തെ സൗന്ദര്യവും ശരീരത്തിന്റെ ചെറുപ്പവും ഈ വീഡിയോയില്‍ നിന്ന് ആരാധകര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.

English summary
Priyamani's photo shoot for Vanitha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam