ഫഹദ് ഫാസിലിന്റെ നായികയായി പ്രിയാമണി
മലയാളികളുടെ പ്രിയ താരങ്ങളായ ഫഹദ് ഫാസിലും പ്രിയാമണിയും ഒന്നിച്ചെത്തുന്നു. ദേശീയ പുരസ്‌കാരജേതാവായ വിനോദ് സുകുമാരന്റെ ചിത്രത്തിലാണ് ഇവര്‍ നായികാ നായകന്മാരായി അഭിനയിക്കാന്‍ പോകുന്നത്. നേരത്തേ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും യുവതാരം പൃഥ്വിരാജിനൊപ്പവുമെല്ലാം മികച്ച ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രിയാമണി ഇതാദ്യമായിട്ടാണ് ന്യൂജനറേഷനിലെ ജീനിയസ് നടന്‍ എന്നറിയപ്പെടുന്ന ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാന്‍ പോകുന്നത്.
പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദിന#അറെ അസോസിയേറ്റും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെയെല്ലാം എഡിറ്ററുമായ വിനോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പേരോ വിവരങ്ങളോ വിനോദ് വ്യക്തമാക്കിയിട്ടില്ല. ശ്യാമപ്രസാദിന്റെ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന് പേരെടുത്ത ഒരേ കടലിന്റെ ചിത്രസംയോജനം നിര്‍വ്വഹിച്ചത് വിനോദായിരുന്നു.

2007ലാണ് മികച്ച ചിത്രസംയോജനത്തിനുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരവും വിനോദ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഡയറി ഓഫ് എ ഹൗസ് വൈഫ് എന്ന പേരില്‍ ഒരു ഹ്രസ്വ ചിത്രവും വിനോദ് സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രമാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം വിനോദിന് സമ്മാനിച്ചത്.


Click it and Unblock the Notifications











