പ്രിയാമണി ഇനി ഒരു വിധികര്‍ത്താവ്
തെന്നിന്ത്യന്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രിയാമാണിക്ക് ഇപ്പോള്‍ ഇന്റസ്ട്രിയില്‍ വലിയ ഡിമാന്റാണ്. മലയാളത്തില്‍ പ്രിയാമാണിയെ കണ്ടിട്ട് കുറച്ചായി. ഒന്നു തിരിച്ചുവന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മലയാളികളുടെ സ്വീകരണ മുറിയില്‍ ഇനിയെന്നും പ്രിയാമണിയുണ്ടാകും. ഒരു വിധികര്‍ത്താവായി.
ഒരു ടിവി ഡാന്‍സിങ് റിയാലിഴറ്റി ഷോയില്‍ സ്ഥിരം വിധികര്‍ത്താവായി എത്തുകയാണ് പ്രിയാമണി. ഡി ഫോര്‍ ഡാന്‍സ് എന്നു പേരിട്ടിരിക്കുന്ന റിയാലിറ്റി ഷോയില്‍ പ്രിയാമണിക്കൊപ്പം പ്രസന്ന മാസ്റ്റര്‍, നീരജ് ബാച്ച്‌പെയ് എന്നിവരുമുണ്ടാകും. രതി നിര്‍വേതം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത് വിജയ് യും ജ്വവലുമാണ് ഷോ അവതരിപ്പിക്കുന്നത്.

ഈ മാസം ഡി ഫോര്‍ ഡാന്‍സ് ആരംഭിക്കും. ഒരു പ്രഫഷണല്‍ ഡാന്‍സറാണ് താനെന്ന് പല ചിത്രങ്ങളിലൂടെയും സ്റ്റേജ് ഷോകളലൂടെയും പ്രിയാമാണി തെളിയിച്ചതാണ്. ചെന്നൈ എക്‌സപ്രസ് എന്ന ഷാരൂക് ഖാന്‍ ചിത്രത്തില്‍ 'വണ്‍ ടു ത്രി ഫോര്‍...' എന്ന് തുടങ്ങുന്ന ഐറ്റം ഡാന്‍സിന് ചുവടുവച്ചതോടെ പ്രിയാമണി കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു. ബോളിവുഡിലും താരത്തെ കുറിച്ച് ചര്‍ച്ച വന്നു.
ഒരു ഗസ്റ്റ് റോളെന്ന നിലിലായിരുന്നത്രെ പ്രിയാമണിയെ ആദ്യം പരിഗണിച്ചത്. എന്നാല്‍ പിന്നീട് സ്ഥിരം ജഡ്ജായി തീരുമാനിക്കുകയായിരുന്നു. വെറും ഡാന്‍സ് എന്നതിനപ്പുറം സന്ദേശവും ഈ റിയാലിറ്റി ഷോയിലൂടെ എത്തുമെന്ന് ചാനലുകാര്‍ പറയുന്നു. നിരവധി സെക്‌മെന്റുകളിലായി കോമഡിക്കും മറ്റും പ്രാധാന്യം നല്‍കും.
ഇപ്പോള്‍ പ്രിയാമണി ഒരറു മലയാള സിനിമ ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. പെയിന്റിങ് ലൈഫ് എന്നാണ് ചിത്രത്തിന്റെ പേര്. പ്രിയാമണിയുടെ ആദ്യ മലയാള ചത്രത്തിലെ നായകന്‍ പൃഥ്വി തന്നെയാണ് ഈ ചിത്രത്തിലും നടന്‍. പുതിയമുഖം എന്ന ചിത്രത്തിലും പൃഥ്വിയും പ്രിയാമണിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











