പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

By Lakshmi

കൊമേഴ്‌സ്യല്‍ ചിത്രങ്ങളെയും കലാമൂല്യമുള്ള ചിത്രങ്ങളെയും ഒരുപോലെ സമീപിയ്ക്കുകയും രണ്ടു രീതിയിലുമുള്ള തന്റെ അഭിനയപാടവം തെളിയിയ്ക്കുകയും ചെയ്ത നടിയാണ് പ്രിയാമണി. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയാമണി മലയാളിപ്രേക്ഷകരുടെ ഇഷ്ടനായികയാണ്. മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള പ്രിയാമണി തമിഴകപ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ നടിയാണ്.

ഗ്ലാമറിനെ സിനിമയുടെ ഭാഗമായി കാണുന്ന പ്രിയാമണി ഗ്ലാമര്‍ വേഷങ്ങളും ഒരുപാട് ചെയ്തിട്ടുണ്ട്. അതേസമയം തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും പ്രിയ സ്വന്തമാക്കിയിട്ടുണ്ട്. അതിന് ശേഷം ഐറ്റം ഡാന്‍സ് ചെയ്തും ആളുകളെ ഞെട്ടിച്ചിട്ടുള്ള പ്രിയാമണി പല താരങ്ങളും പുലര്‍ത്തിപ്പോരുന്ന സാധാരണരീതികളെ കാറ്റില്‍പ്പറത്തുന്ന താരമാണ്. താന്‍ നല്ലൊരു പ്രൊഫഷണലാണ് എന്ന് തെളിയിയ്ക്കുന്നതാണ് പ്രിയാമണിയുടെ ഇന്നോളമുള്ള കരിയര്‍.

പാലക്കാട്ടുകാരിയായ പ്രിയാമണി

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

പാലക്കാട്ട് ജനിച്ച പ്രിയാമണിയുടെ മുഴുവന്‍ പേര് പ്രിയാമണി വാസുദേവ് മണി അയ്യര്‍ എന്നാണ്. അന്തരിച്ച കര്‍ണാടക സംഗീതജ്ഞന്‍ കമല കൈലാസിന്റെ കൊച്ചുമകളാണ് പ്രിയാമണി. പഠിച്ചതും വളര്‍ന്നതുമെല്ലാം ബാംഗ്ലൂരിലാണ്.

ഭാരതി രാജ കണ്ടെത്തിയ നായിക

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

തെന്നിന്ത്യയിലെ പ്രമുഖ സംവിധായകനായ ഭാരതി രാജ സിനിമയ്ക്ക് സമ്മാനിച്ച മികച്ച അഭിനേതാക്കള്‍ക്ക് കണക്കില്ല. ഭാരതി രാജയുടെ കണ്ടെത്തലായിരുന്നു പ്രിയാമണിയും. ഭാരതി രാജയുടെ കണ്‍കളാല്‍ കൈത് സൈയിലും എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി സിനിമയിലെത്തിയത്.

തെലുങ്കില്‍

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

എവരെ അടഗാടു എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി തെലുങ്കില്‍ അരങ്ങേറ്റം നടത്തിയത്. പ്രിയയുടെ രണ്ടാമത്തെ ചിത്രമാണിത്.

സത്യത്തിലൂടെ മലയാളത്തില്‍

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

പൃഥ്വിരാജ് നായകനായി എത്തിയ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തില്‍ എത്തിയത്. ചിത്രത്തില്‍ ഗ്ലാമറാസായ വേഷമായിരുന്നു പ്രിയാമണി ചെയ്തിരുന്നത്.

അത് ഒരു കനാ കാലത്തിലൂടെ അംഗീകാരം

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

ബാലു മഹേന്ദ്ര സംവിധാനം ചെയ്ത തമിഴ് ചിത്രം അത് ഒരു കനാ കാലത്തിലൂടെയാണ് പ്രിയാമണിയിലെ അഭിനയപ്രതിഭയെ ലോകം തിരിച്ചറിഞ്ഞത്. സാമ്പത്തികമായി ചിത്രം പരാജയമായിരുന്നുവെങ്കിലും പ്രിയാമണി നിരൂപക പ്രശംസ നേടി.

വിജയം നല്‍കിയത് പെല്ലൈന കൊതാലോ

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

തെലുങ്കില്‍ ജഗപതി ബാബുവിനൊപ്പം അഭിനയിച്ച പെല്ലൈന കൊതാലോ എന്ന ചിത്രമാണ് പ്രിയാമണിയ്ക്ക് ആദ്യ ബോക്‌സ് ഓഫീസ് ഹിറ്റ് സമ്മാനിച്ചത്. ഈ ചിത്രം വന്‍ വിജയമായതോടെ പ്രിയാമണി തെന്നിന്ത്യയിലെ ശ്രദ്ധിക്കപ്പെടുന്ന നായികയായി.

പരുത്തിവീരനിലൂടെ ദേശീയ പുരസ്‌കാരം

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

2007ല്‍ റിലീസ് ചെയ്ത പരുത്തി വീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ പ്രിയാമണി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. ദേശീയ പുരസ്‌കാരത്തിന് പുറമെ തമിഴ്‌നാട് സര്‍ക്കാര്‍ പുരസ്‌കാരവും ചാനല്‍ പുരസ്‌കാരങ്ങളും പ്രിയയ്ക്ക് ലഭിച്ചു.

തിരക്കഥയിലൂടെ മലയാളത്തിലും അംഗീകാരം

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയെന്ന ചിത്രത്തിലൂടെ മാളവിക എന്ന സിനിമാനടിയായി അഭിനയിച്ച പ്രിയാമണി മലയാളികളുടെ മനവും കവര്‍ന്നു. ഈ ചിത്രത്തില്‍ മനോഹരമായ പ്രകടനമായിരുന്നു പ്രിയ കാഴ്ചവച്ചത്. അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം പ്രിയാമണിയ്ക്ക് ലഭിച്ചു.

പ്രാഞ്ചിയേട്ടനൊപ്പം

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

രഞ്ജിത്തിന്റെ മമ്മൂട്ടിച്ചിത്രം പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റിലൂടെ പ്രിയാമണി വീണ്ടും മലയാളത്തില്‍ വിജയചിത്രം സ്വന്തമാക്കി. ഇതിലും മികച്ച പ്രകടമായിരുന്നു താരം കാഴ്ചവച്ചത്.

 കന്നഡയില്‍

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

2009ല്‍ പുറത്തിറങ്ങിയ രാം എന്ന ചിത്രത്തിലൂടെ പ്രിയാമണി കന്നഡയിലും അരങ്ങേറ്റം നടത്തി. പിന്നീട് അഞ്ചോളം കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചു.

ഐറ്റം ഡാന്‍സ്

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !


ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്ത് പ്രിയാണി പതിവ് കീഴ് വഴക്കങ്ങള്‍ തെറ്റിച്ചു. ദേശീയ പുരസ്‌കാരം നേടുന്ന നടിമാര്‍ പൊതുവേ ഗ്ലാമറിനെ അകറ്റി നിര്‍ത്തുകയാണ് പതിവ്. എന്നാല്‍ അതിന് ശേഷം പ്രിയാമണി ചെയ്തത് ഐറ്റം ഡാന്‍സാണ്. ഇത് പലതരത്തിലുള്ളവിമര്‍ശനങ്ങള്‍ക്ക് ഇടവച്ചിരുന്നു.

മോഹന്‍ലാലിനൊപ്പം

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മോഹന്‍ലാലിന്റെ നായികയായത്. ചിത്രത്തില്‍ അഭിഭാഷകയുടെ റോളിലാണ് പ്രിയ എത്തിയത്.

വില്ലത്തിയാകാന്‍ മോഹം

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

പല നടിമാരും നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളെ അകറ്റിനിര്‍ത്തുകയാണ് പതിവ്. എന്നാല്‍ പ്രിയാമണിയ്ക്ക് വില്ലത്തി വേഷങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്. നായികവേഷങ്ങള്‍ക്കൊപ്പം വില്ലത്തി വേഷങ്ങളും ചെയ്യാന്‍ തനിക്കിഷ്ടമാണെന്ന് പ്രിയാമണി പറയുന്നു.

ചാനലില്‍ ജൂറി

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റിഷോയില്‍ ജൂറിയായെത്തിയിരിക്കുകയാണ് പ്രിയാമണി.

പുതിയ ചിത്രങ്ങള്‍

പ്രിയാമണിയ്ക്ക് വില്ലത്തിയാകണം !

മലയാളത്തിലും കന്നഡയിലും തെലുങ്കിലും പ്രിയാമണി പുതിയ ചിത്രങ്ങള്‍ ചെയ്യുന്നുണ്ട്. മലയാളത്തില്‍ ആലീസ് എ ട്രൂ സ്റ്റോറി എന്ന ചിത്രത്തിലാണ് പ്രിയ അഭിനയിക്കുന്നത്. തെലുങ്കില്‍ അങ്കുലിക എന്ന ചിത്രത്തിലും കന്നഡയില്‍ അംബരീഷ എന്ന ചിത്രത്തിലും പ്രിയ അഭിനയിച്ചുകൊണ്ടിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X