»   » പൃഥ്വിയുടെ നായികയായി പ്രിയാമണി വീണ്ടും

പൃഥ്വിയുടെ നായികയായി പ്രിയാമണി വീണ്ടും

Posted By:
Subscribe to Filmibeat Malayalam

ആദ്യകാലത്ത് പഥ്വിരാജിന്റെ ഒന്നിലേറെ ചിത്രങ്ങളില്‍ നായികയായത് പ്രിയാമണിയായിരുന്നു. രണ്ടുപേരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ അംഗീകരിച്ചതാണ്. പിന്നീട് രഞ്ജിത്ത് തിരക്കഥയെന്ന ചിത്രമൊരുക്കിയപ്പോള്‍ നായികയായത് പ്രിയാമണിയായിരുന്നു. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത് പൃഥ്വിരാജും. ഈ വിജയ താരജോഡികള്‍ വീണ്ടുമൊന്നിയ്ക്കുകയാണ്.

ഡോക്ടര്‍ ബിജു പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രിയാമണി നായികയായെത്തുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് ഒരു ചലച്ചിത്രസംവിധായകന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ചിത്രം പൂര്‍ണമായും വടക്കേ ഇന്ത്യയിലാണ് ചിത്രീകരിക്കുക. കുളു, മണാലി, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളാണ് ലൊക്കേഷനുകളായി തീരുമാനിച്ചിരിക്കുന്നതെന്ന് ബിജു പറയുന്നു.

ധഥാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോക്ടര്‍ എസ് സജികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേര് യാത്രകളുടെ ദൂരമെന്നാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്, എന്നാല്‍ പെയിന്റിങ് ലൈഫ് എന്ന് പേരു മാറ്റിയതായി പുതിയ റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തേ ബിജു സംവിധാനം ചെയ്ത പൃഥ്വിരാജ് പ്രധാന വേഷങ്ങളില്‍ എത്തിയ വീട്ടിലേയ്ക്കുള്ള വഴി, ആകാശത്തിന്റെ നിറം എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. പുതിയ ചിത്രവും വ്യത്യസ്തമായ പ്രമേയമാണെന്നാണ് സൂചന

English summary
Priyamani and Prithviraj to act together again for Dr.Biju's new film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam