ഇന്നസെന്റിന് പ്രിയാമണിയുടെ വക ചായ!
അഭിനയത്തിന്റെയും പുരസ്‌കാരങ്ങളുടെയും കാര്യത്തിലെല്ലാം മുന്നില്‍ നില്‍ക്കുന്ന നടിമാര്‍ പലപ്പോഴും അടുക്കളക്കാര്യത്തില്‍ പിന്നിലായിപ്പോകാറുണ്ട്. പലരും ഇക്കാര്യം തുറന്നു സമ്മതിക്കാറുണ്ട്. ഒരു ചയ ഇടാന്‍ പോലും അറിയാത്ത എത്രയോ നടിമാര്‍ നമ്മുടെ ഇടയിലുണ്ട്. അക്കൂട്ടത്തിലൊരാളാണ് പ്രിയാമണി. കഴിഞ്ഞ ദിവസം വരെ ചായഇടാന്‍ അറിയാത്ത പ്രിയാമണി, ഇപ്പോള്‍ അത് പഠിച്ചെടുത്തുകഴിഞ്ഞു.
പ്രിയാമണി ആദ്യമായി ചായയിട്ട് കൊടുത്തത് മുതിര്‍ന്ന താരവും എംപിയുമായ ഇന്നസെന്റിനാണ്. ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന സിബി മലയില്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു പ്രിയാമണിയുടെ ചായയിടല്‍ പരീക്ഷണം. സിനിമയ്ക്ക് വേണ്ടിത്തന്നെയായിരുന്നു പ്രിയാമണിയുടെ ചായയിടല്‍.

പ്രിയാമണിയുടെ ചായയെക്കുറിച്ച് ഇന്നസെന്റ് ഇതേവരെ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ലെങ്കിലും ഇന്നസെന്റിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യാമണെന്നാണ് പ്രിയാമണി പറയുന്നത്.
ഇടവേളയ്ക്ക് ശേഷം ജയറാമും സിബി മലയിലും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ പ്രിയാമണിയാണ് നായികയായി എത്തുന്നത്. നടന്‍ നരേനും ഇന്നസെന്റും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കുമരകത്താണ് ഷൂട്ടിങ് പുരോഗമിക്കുന്നത്.


Click it and Unblock the Notifications











