ദളപതി വിജയില്‍ നിന്നാണ് ഞാനത് പഠിച്ചത്, സൂപ്പര്‍താരത്തെ കുറിച്ച് പ്രിയങ്കാ ചോപ്ര

By Midhun Raj

ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി പ്രിയങ്കാ ചോപ്ര. ഗ്ലാമര്‍ വേഷങ്ങളിലും അഭിനയ പ്രാധാന്യമുളള റോളുകളിലുമെല്ലാം പ്രിയങ്ക തിളങ്ങിയിരുന്നു. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് പ്രിയങ്ക ചോപ്ര അഭിനയിച്ചത്. ബോളിവുഡിന് പിന്നാലെ ഹോളിവുഡിലും സജീവമായിരുന്നു താരം. 2000ത്തിലാണ് പ്രിയങ്കാ ചോപ്ര മിസ്സ് വേള്‍ഡ് കിരീടം നേടുന്നത്. പിന്നാലെ സിനിമാ മേഖലയിലും എത്തുകയായിരുന്നു താരം.

നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

2002ല്‍ പുറത്തിറങ്ങിയ ദളപതി വിജയ് ചിത്രം തമിഴനിലൂടെയാണ് പ്രിയങ്കാ ചോപ്രയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തില്‍ പ്രിയ എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. വിജയ് ചിത്രം തിയ്യേറ്ററുകളില്‍ വിജയമാവുകയും ചെയ്തിരുന്നു. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ പിന്നീട് ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു താരം.

അതേസമയം തമിഴന്‍ സമയത്ത്

അതേസമയം തമിഴന്‍ സമയത്ത് ദളപതി വിജയില്‍ നിന്ന് താന്‍ ഉള്‍കൊണ്ട ചില പാഠങ്ങള്‍ നടി മനസുതുറന്നിരുന്നു. പ്രിയങ്കാ ചോപ്രയുടെ പുസ്‌തകമായ അണ്‍ഫിനിഷ്ഡിലാണ് നടി ഇക്കാര്യം പറയുന്നത്. പുസത്കത്തില്‍ തന്റെ ബാല്യത്തെ കുറിച്ചും കൗമാരത്തെ കുറിച്ചും സിനിമാ ജീവിത്തെ കുറിച്ചുമെല്ലാം പ്രിയങ്ക വിശദമാക്കുന്നുണ്ട്.

ദളപതി വിജയില്‍ നിന്നാണ്

ദളപതി വിജയില്‍ നിന്നാണ് താന്‍ വിനയവും മനുഷ്യത്വവും പഠിച്ചതെന്ന് പുസ്‌കത്തില്‍ പ്രിയങ്കാ ചോപ്ര പറയുന്നു. വിജയുടെ വിനയവും ആരാധകരോടുളള അദ്ദേഹത്തിന്‌റെ പെരുമാറ്റരീതിയെ കുറിച്ചും പ്രിയങ്ക പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റ രീതികള്‍ തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് നടി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം

വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്ക് സിറ്റിയില്‍ ക്വാണ്ടിക്കോ വെബ് സീരീസ് ചിത്രീകരണത്തിനിടെ ആരാധകര്‍ ഫോട്ടോയെടുക്കാന്‍ തടിച്ചുകൂടിയിരുന്നു. അന്ന് തമിഴന്റെ സെറ്റില്‍ വെച്ച് വിജയ് തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തുവെന്ന് പ്രിയങ്ക പറഞ്ഞു.
ഉച്ചഭക്ഷണത്തിന്‌റെ ഇടവേളയില്‍ ആരാധകര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുക്കുമ്പോള്‍ തന്റെ ആദ്യകാല സഹനടനെ കുറിച്ചായിരുന്നു ഞാന്‍ ചിന്തിച്ചതെന്നും ആരാധകരുമായി എങ്ങനെ ഇടപെടണമെന്ന വിജയുടെ വാക്കുകള്‍ എന്നും തനിക്ക് പ്രചോദനമായിരുന്നു എന്നും പ്രിയങ്ക തന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.

Recommended Video

മാസ്റ്റര്‍ വിജയ്‌യുടെ ക്ലീഷേ പടമല്ല | FilmiBeat Malayalam
മാജിത്ത് എന്ന സംവിധായകനായിരുന്നു

മാജിത്ത് എന്ന സംവിധായകനായിരുന്നു വിജയും പ്രിയങ്കാ ചോപ്രയും ഒന്നിച്ച തമിഴന്‍ ഒരുക്കിയത്. വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ സിനിമയുടെ തിരക്കഥ എഴുതി. തമിഴന് പിന്നാലെ ദ ഹീറോ ലവ് സ്‌റ്റോറി ഓഫ് എ സ്‌പൈ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ബോളിവുഡില്‍ എത്തിയത്. പിന്നാലെ മുന്‍നിര സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി പ്രിയങ്കാ ചോപ്ര ബോളിവുഡില്‍ തിളങ്ങി. നായികാ വേഷങ്ങള്‍ക്കൊപ്പം സഹനടിയായും അഭിനയിച്ചിരുന്നു പ്രിയങ്ക. അഭിനേത്രി എന്നതിലുപരി അവതാരകയായും ഒരുകാലത്ത് നടി സജീവമായി. ഫാഷന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മികച്ച നടിക്കുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രിയങ്കാ ചോപ്രയ്ക്ക് ലഭിച്ചത്.

Read more about: vijay priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X