'മാഡംജി'യുടെ ചൂടന്‍ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് പ്രിയങ്ക

By Gokul

മുംബൈ: അഭിനേത്രിയും പാട്ടുകാരിയുമൊക്കെയായി ബോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രിയങ്ക ചോപ്ര ആദ്യമായി നിര്‍മാതാവാകുന്ന ചിത്രമാണ് മാഡംജി. സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കൊപ്പമാണ് പ്രിയങ്കയുടെ പുതിയ പരീക്ഷണം. പ്രിയങ്ക തന്നെ നായികയാകുന്ന ചിത്രത്തില്‍ ചൂടന്‍ രംഗങ്ങള്‍ കൂടുതലായെന്നാണ് ഇപ്പോള്‍ പ്രിയങ്കയുടെ പരാതി.

ചിത്രത്തിന്റെ ആദ്യഭാഗത്താണ് പ്രണയ ചേഷ്ഠകള്‍ കൂടുതലായുള്ളത്. ഇവ എഡിറ്റ് ചെയ്ത് കളയണമെന്ന് പ്രിയങ്ക സംവിധായകനായ മധുര്‍ ഭണ്ഡാര്‍ക്കറോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ എല്ലാത്തരം കാണികള്‍ക്കും രസിക്കാനിടയില്ലെന്നും അതുകൊണ്ട് വെട്ടിമാറ്റണമെന്നുമാണ് പ്രിയങ്ക സംവിധായകനോട് നിര്‍ദ്ദേശിച്ചത്.

priyanka-chopra

ഐറ്റം ഡാന്‍സുകാരിയായ ഒരു വനിത രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതും തുടര്‍ന്ന് അവര്‍ക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഐറ്റം ഡാന്‍സുകാരിയായെത്തുന്ന ഭാഗങ്ങളിലാണ് സെക്‌സി രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍ അവ പിന്നീട് കാണുമ്പോള്‍ പ്രിയങ്കയക്കുതന്നെ അരോചകമായി തോന്നുകയായിരുന്നത്രെ.

അതേസമയം, ആമിര്‍ഖാന്റെ നഗ്ന പോസ്റ്ററുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള വിവാദമാണ് സിനിമയില്‍ നിന്നും മോശം രംഗങ്ങള്‍ പിന്‍വലിക്കാന്‍ പ്രിയങ്കയെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതെങ്കിലും തരത്തില്‍ സിനിമയ്‌ക്കെതിരെ എതിര്‍പ്പുയരുകയാണെങ്കില്‍ നിര്‍മാതാവായ പ്രിയങ്കയ്ക്ക് കൈപൊള്ളുമെന്നുറപ്പാണ്. ഫാഷന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം മധുര്‍ ഭണ്ഡാര്‍ക്കറുമായി കൈകോര്‍ക്കുന്ന പ്രിയങ്കയ്ക്ക് ചിത്രത്തില്‍ ഏറെ പ്രതീക്ഷയാണുള്ളത്. ഫാഷനിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് പ്രിയങ്കയെത്തേടിയെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X