സെക്‌സി വനിത ആയി പ്രിയങ്ക ചോപ്ര തിളങ്ങി
പ്രിയങ്ക ചോപ്ര ആണ് താരം. ബോളിവുഡിനെ ഹരം കൊള്ളിക്കുന്ന പ്രിയങ്ക ചോപ്രയ്ക്ക് തന്നെ ഇത്തവണ നറുക്കു വീണു. എന്തിനാണ് എന്നല്ലേ..? ഏഷ്യയിലെ ഏറ്റവും സെക്‌സി വനിത ആയിട്ടാണ് പ്രിയങ്ക ചോപ്രയെ തെരഞ്ഞെടുത്തിരിക്കുന്നത്. കത്രീന കൈഫിനെ പിന്തള്ളി ആണ് ഈ ലോക സുന്ദരി പട്ടം അണിഞ്ഞത്. ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള വീക്ക് ലി ന്യൂസ് പേപ്പര്‍ ഈസ്റ്റേണ്‍ ഐ ആണ് ഏഷ്യയിലെ ഏറ്റവും സെക്‌സി വനിത ആയി പ്രിയങ്കയെ തെരഞ്ഞെടുത്തത്.
50 പേരടങ്ങുന്ന ലിസ്റ്റില്‍ നിന്നാണ് ഈ ബോളിവുഡ് താരം കിരീടം കരസ്ഥമാക്കിയത്. മത്സരിച്ച കത്രീന കൈഫ് ആകട്ടെ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. താരങ്ങളായ ദ്രഷ്ടി ധാമി ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. സനയ ഇറാനി മൂന്നാം സ്ഥാനവും നേടി. ലോകത്തെ മുഴുവന്‍ ആളുകളുടെയും അഭിപ്രായമാണ് വോട്ടിലൂടെ രേഖപ്പെടുത്തിയത്.

കിരീടം തനിക്ക് ലഭിച്ചതില്‍ വളരെ ഏറെ സന്തോഷം ഉണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ലോകം എന്നെ അംഗീകരിച്ചു എന്നതിന്റെ തെളിവാണെന്നും പ്രിയങ്ക പറഞ്ഞു. ലോകത്തിലെ ഏറ്റവും ആകര്‍ഷകയായ വനിത ആയിട്ടാണ് ഈ മുപ്പത്തി രണ്ട് കാരി പ്രശസ്ത ആയിരിക്കുന്നത്.
പ്രിയങ്ക ഒരു നല്ല മനസ്സിന് ഉടമ ആണെന്ന് പരിപാടിയുടെ അദ്ധ്യക്ഷന്‍ അസ്ജദ് നാസിര്‍ പറഞ്ഞു. വോട്ടെടുപ്പില്‍ 10 മില്ല്യന്‍ വോട്ടുകളാണ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിച്ചത്. മുംബൈയില്‍ നിന്ന് യുവാവിന്റെ അടി വാങ്ങിയ ടെലിവിഷന്‍ അവതാരക ഗൗഹര്‍ ഖാന്‍ മത്സരത്തില്‍ അഞ്ചാമതായി എത്തിയിട്ടുണ്ട്.


Click it and Unblock the Notifications











