പ്രിയങ്കയുടെ 7 മിനിറ്റിന് 6 കോടി രൂപ!

By Lakshmi

ബോളിവുഡിലെ നമ്പര്‍ വണ്‍ താരമാണ് ഇപ്പോള്‍ പ്രിയങ്ക ചോപ്രയെന്നാണ് പറയപ്പെടുന്നത്. നടിമാരുടെ കൂട്ടത്തില്‍ ചിത്രങ്ങള്‍ക്കും പരസ്യചിത്രങ്ങള്‍ക്കും ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്നത് ഇപ്പോള്‍ പ്രിയങ്ക ചോപ്രയാണ്. നടിയെന്നനിലയില്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ പ്രിയങ്ക, ഗായികയെന്ന നിലയില്‍ അന്താരാഷ്ട്രതലത്തില്‍കൂടി ശ്രദ്ധിക്കപ്പെട്ടതോടെയാണ് പ്രതിഫലം ഉയര്‍ന്നത്.

ഇപ്പോഴിതാ വെറും ഏഴുമിനിറ്റിനായി പ്രിയങ്കയ്ക്ക് 6 കോടി പ്രതിഫലമായി ലഭിയ്ക്കാന്‍ പോവുകയാണ്. ചെന്നൈയില്‍ നടക്കുന്ന പുതുവത്സരപടിപാടിയില്‍ പങ്കെടുക്കാനാണത്രേ വമ്പന്‍ തുക പ്രിയങ്കയ്ക്ക് ലഭിയ്ക്കാന്‍ പോകുന്നത്. ഏഴുകോടി നല്‍കിയ പ്രിയങ്കയെ കൊണ്ടുവരുന്നതിനോട് സംഘാടകരില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ടായിരുന്നുവത്രേ. പക്ഷേ പിന്നീട് പ്രിയങ്കയുടെ താരമൂല്യം കണക്കാക്കി ഏഴു കോടിതന്നെ നല്‍കാന്‍ സംഘാടകര്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നാണ് കേള്‍ക്കുന്നത്.

Priyanka Chopra

പുതുവത്സരപരിപാടിയില്‍ ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തപരിടായാണ് പ്രിയങ്ക ചെയ്യുന്നത്. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും. ഏഴുമിനിറ്റിന് പ്രിയങ്കയ്ക്ക് 6കോടി രൂപ ലഭിയ്ക്കുന്നകാര്യം ചലച്ചിത്രലോകത്ത് വമ്പന്‍ വാര്‍ത്തയായി മാറിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X