»   » അമേരിക്കന്‍ ടെലിവിഷന്‍ സീരിസില്‍ ഗ്ലാമറസായി പ്രിയങ്കാ ചോപ്ര: ട്രെയിലര്‍ പുറത്ത്! കാണൂ

അമേരിക്കന്‍ ടെലിവിഷന്‍ സീരിസില്‍ ഗ്ലാമറസായി പ്രിയങ്കാ ചോപ്ര: ട്രെയിലര്‍ പുറത്ത്! കാണൂ

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ താരസുന്ദരിമാരിലൊരാളാണ് പ്രിയങ്കാ ചോപ്ര. സൂപ്പര്‍ താരങ്ങളുടെയല്ലാം ചിത്രത്തില്‍ നായികയായി അഭിനയിച്ച പ്രിയങ്ക വളരെ പെട്ടെന്നാണ് ബോളിവുഡിലെ മുന്‍നിര നായികാ നടിമാരിലൊരാളായി മാറിയത്. 2000ല്‍ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക പിന്നീടങ്ങോട്ടാണ് സിനിമകളില്‍ സജീവമാകുന്നത്. 2008ല്‍ ഫാഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പ്രിയങ്കാ ചോപ്രയ്ക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്.

പൊട്ടിച്ചിരിയുണര്‍ത്തി പഞ്ചവര്‍ണ്ണ തത്തയിലെ രണ്ടാമത്തെ പാട്ട്; വീഡിയോ കാണാം

ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ഉയര്‍ന്ന നടിയാണ് പ്രിയങ്കാ ചോപ്ര. അടുത്തിടെ പ്രിയങ്കാ ചോപ്ര നായികയായി എത്തിയ ബേവാച്ച് എന്ന ഹോളിവുഡ് ചിത്രം തിയ്യേറ്ററുകളില്‍ ശ്രദ്ധ നേടിയിരുന്നു. ഡെയ്വന്‍ ജോണ്‍സണ്‍ ആയിരുന്നു ചിത്രത്തില്‍ പ്രിയങ്കയുടെ നായകനായി അഭിനയിച്ചിരുന്നത്. ബോളിവുഡില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കുന്ന പ്രിയങ്ക ഹോളിവുഡിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

priyanka chopra

നേരത്തെ ഓസ്‌ക്കര്‍ ഉള്‍പ്പെടെയുളള പുരസ്‌കാര വേദികള്‍ നിയന്ത്രിക്കാന്‍ പ്രിയങ്കയ്ക്ക് അവസരം ലഭിച്ചിരുന്നു. ഹോളിവുഡില്‍ സിനിമകള്‍ക്കു പുറമേ ടെലിവിഷന്‍ സിരീസുകളിലും അഭിനയിച്ചിട്ടുളള താരമാണ് പ്രിയങ്കാ ചോപ്ര. ക്വാണ്ടികോ എന്ന പരമ്പരയിലാണ് പ്രിയങ്ക അഭിനയിച്ചിട്ടുളളത്. കുറ്റാന്വേഷണ പരമ്പരയായ ക്വാണ്ടിക്കോ ആദ്യ സീസണില്‍ വന്‍ ജനപ്രീതി നേടിയിരുന്നു.

priyanka chopra

ഈ പരമ്പരയിലൂടെ അമേരിക്കന്‍ ജനതയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിരുന്നു. അലെക്‌സ പാരിഷ് എന്ന രഹസ്യാന്വേഷണ എജന്‍ന്റായാണ് പ്രിയങ്ക ഈ പരമ്പരയില്‍ എത്തുന്നത്. അമേരിക്കന്‍ ചാനലായ എബിസിയിലാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യ സീസണില്‍ റേറ്റിംങ്ങ് ഉണ്ടായിരുന്നെങ്കിലും രണ്ടാമത്തെ സീസണില്‍ പരമ്പരയുടെ റേറ്റിംഗ് കുറഞ്ഞിരുന്നു.

priyanka chopra

ക്വാണ്ടികോ സിരീസ് അവസാനിപ്പിക്കാന്‍ പോവുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതിനു പിന്നാലെ പരമ്പരയുടെ മൂന്നാം പതിപ്പിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങി. ക്വാണ്ടിക്കോയുടെ ആടുത്ത സിരീസ് കാണുവാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംഷ നിറഞ്ഞ ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

മമ്മൂട്ടിയുടെ പരോള്‍ ഹിറ്റായോ അതോ പൊളിഞ്ഞോ? ബോക്‌സോഫീസില്‍ നൂറ്‌മേനി കൊയ്യുമെന്ന് പ്രവചനങ്ങള്‍!

വിവാഹ ശേഷം ഫുള്‍ ഫോമില്‍ ഭാവന, വനിത വേദിയെ ഇളക്കിമറിച്ച നടിയുടെ പെര്‍ഫോമന്‍സ്!!

English summary
priyanka chopra's quantico season 3 official trailer

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X