»   » പ്രിയങ്കയുടെ കാബറെ ഡാന്‍സ്

പ്രിയങ്കയുടെ കാബറെ ഡാന്‍സ്

Posted By:
Subscribe to Filmibeat Malayalam

വൈവിധ്യങ്ങള്‍ തേടുകയാണ് നടി പ്രിയങ്ക ചോപ്ര. ഷൂട്ടൗട്ട് അറ്റ് വാദ്‌ല യെന്നചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്ത പ്രിയങ്ക ചോപ്ര അടുത്തതായി ചെയ്യാന്‍ പോകുന്നത് ഒരു കാബറെ നൃത്തമാണ്.

ഗുണ്ടെയെന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് പ്രിയങ്ക കാബറെ നൃത്തം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് നൃത്തരംഗങ്ങള്‍ ഷൂട്ട് ചെയ്തത്. കല്‍ക്കത്തയുടെ കഥ പറയുന്ന റൊമാന്റിക് ആക്ഷന്‍ ചിത്രമാണ് ഗുണ്ടെ. യശ് രാജ് ഫിലിംസിന്റെ ബാനറില്‍ അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക തന്നെയാണ് നായിക.

1971 മുതല്‍ 1988വരെയുള്ള കൊല്‍ക്കത്ത നഗരത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. അക്കാലത്ത് കൊല്‍ക്കത്ത നഗരം ഗ്ലാമര്‍ തലസ്ഥാനമായിരുന്നുവെന്നും നഗരത്തിലെ ആഘോഷങ്ങളില്‍ കാബറെ ഡാന്‍സുകള്‍ പതിവായിരുന്നുവെന്നും സഫര്‍ പറയുന്നു. അതുകൊണ്ടുതന്നെ അക്കാലത്തെ കഥ പറയുന്ന ചിത്രത്തിലും കാബറെയുടെ സാന്നിധ്യം ആവശ്യമാണെന്നും സംവിധായകന്‍ വ്യക്തമാക്കി.

രണ്‍വീര്‍ സിങ്, അര്‍ജുന്‍ കപൂര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനപ്പെട്ട പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്‍വീറും അര്‍ജുന്‍ കപൂറും കള്ളന്മാരുടെ വേഷത്തിലാണ്‌ എത്തുന്നത്. ഇവര്‍ മാഫിയാ തലവന്മാരാകുന്നതും മറ്റുമാണ് ചിത്രത്തിന്റെ കഥ.

2014 ഫെബ്രുവരില്‍ റീലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കും പ്രിയങ്കയുടെ കാബറെ നൃത്തം. ഗുണ്ടെയുടെ ഷൂട്ടിങ്ങിനായി ഒരു കല്‍ക്കരി ഖനിയുടെ സെറ്റ് ഇട്ടിട്ടുണ്ട്. ചിത്രത്തിന്റെ 30 ദിവസത്തെ ചിത്രീകരണം കഴിഞ്ഞുവെന്ന് സംവിധായകന്‍ പറയുന്നു.

English summary
Actress Priyanka Chopra, who is playing the female lead in period drama Gunday, is currently shooting for a cabaret dance sequence for the action-drama-cum-romance.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam