»   » ഫാഷന്‍ നല്ലതാണ്, എന്നാല്‍ നടിമാരുടെ തുണി പൊക്കി നടക്കുന്നവരുടെ അവസ്ഥ ഒന്ന് കണ്ടുനോക്ക് !!!

ഫാഷന്‍ നല്ലതാണ്, എന്നാല്‍ നടിമാരുടെ തുണി പൊക്കി നടക്കുന്നവരുടെ അവസ്ഥ ഒന്ന് കണ്ടുനോക്ക് !!!

Posted By:
Subscribe to Filmibeat Malayalam

നടിമാരുടെ ഫാഷന്‍ എന്നു പറഞ്ഞാല്‍ സംഭവമാണ്. ചില സമയത്ത് അവ അതിര് കടക്കാറുമുണ്ട്. അത്തരമൊരു കാര്യം ചെയ്തിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

കോസ്റ്റിയൂം ഇന്‍സ്റ്റിട്ട്യൂട്ടായ മെറ്റ് ഗല സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഇത്തവണ പ്രിയങ്കയുടെ വേഷം വ്യത്യസ്തമായത്. വ്യത്യസ്തമായ വസ്ത്രമാണെങ്കിലും അത് കൊണ്ടു നടക്കാന്‍ നടിയും പിറകെ നടക്കുന്ന സഹായിയും വളരെയധികം കഷ്ടപ്പെട്ടു എന്നു വേണം പറയാന്‍

ഫാഷന്‍ കോസ്റ്റിയും പരിപാടി

'മെറ്റ് ഗല' സാധാരണയായി അറിയപ്പെടുന്നത് കോസ്റ്റിയും ഇന്‍സ്റ്റിയൂട്ട് ഗല എന്നാണ്.ആന്യൂവല്‍ ഫാഷന്‍ എക്‌സിബിഷനാണ് എല്ലാ വര്‍ഷവുമാണ് ഇവര്‍ സംഘടിപ്പിക്കാറുള്ളത്. ഈ വര്‍ഷം മേയ് 1 നാണ് പരിപാടി നടന്നത്.

പരിപാടിയില്‍ പങ്കെടുത്ത് പ്രിയങ്ക ചോപ്രയും

ഇത്തവണ പ്രിയങ്ക ചോപ്രയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ചുവന്ന പരവതാനിയിലുടെയുള്ള നടിയുടെ നടത്തവും ഉണ്ടായിരുന്നു. അതിനായി താരം തെരഞ്ഞെടുത്ത വസ്ത്രം വളരെയധികം വ്യത്യസ്തമായിരുന്നു.

നീണ്ടു കിടക്കുന്ന വസ്ത്രം

ചിക്കു കളറില്‍ പുറകിലേക്ക് നീണ്ടു കിടക്കുന്ന വസ്ത്രമായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്. ഏറെ ആകര്‍ഷിക്കപ്പെടുന്ന വസ്ത്രമായിരുന്നങ്കെലും കൊണ്ടു നടക്കാന്‍ കുറച്ചൊന്നുമായിരുന്നില്ല കഷടപ്പാട്.

തുണി പൊക്കി പിടിക്കാന്‍ വേണ്ടി ഒരാള്‍

നടി പോകുന്നിടത്തൊക്കെ ഒരാള്‍ പുറകെ നിന്ന് തുണി പൊക്കി പിടിച്ചു കൊടുക്കേണ്ട അവസ്ഥയായിരുന്നു. കട്ടി കൂടിയ തുണി കൊണ്ട് നിര്‍മ്മിച്ചതും സാധാരണയില്‍ നിന്നും നീളം കൂടിയതുമാണ് ഇതിന് കാരണം.

തുണി വിരിച്ചു കൊടുക്കാനും വേണം ആള്‍

നടിക്ക് ഒറ്റക്ക് ഒരിക്കലും ആ വസ്ത്രത്തില്‍ നടക്കാന്‍ കഴിയില്ലായിരുന്നു. താരം റെഡ് കാര്‍പ്പെറ്റിലുടെ നടക്കാന്‍ ആരംഭിക്കുന്നതിന് മുമ്പും സഹായിക്ക് തുണി അവിടെ വിരിച്ചു കൊടുക്കേണ്ടി വരികയായിരുന്നു.

സ്റ്റ്പ്പുകള്‍ കയറണമെങ്കില്‍ രണ്ടു പേര്‍

നടി നടന്ന് സ്റ്റപ്പുകള്‍ കയറുന്നതിനിടെ രണ്ടു പേരാണ് വസ്ത്രം പൊക്കി കൊണ്ടു നടക്കാന്‍ തന്നെ വേണ്ടി വന്നിരുന്നത്.

വീഡിയോ പങ്കുവെച്ച് എഴുത്തുകാരി

പ്രിയങ്ക നടക്കുന്ന വീഡിയോ ട്വിറ്ററിലുടെ ഫിഷന്‍ എഴുത്തുകാരിയായ ലിന്‍സെ എല്‍ മില്ലര്‍ പങ്കുവെച്ചിരിക്കുയാണ്. ഒപ്പം മറ്റ് നിരവധി ചിത്രങ്ങളും ഇവര്‍ ട്വിറ്ററിലുടെ പങ്കുവെച്ചിരിക്കുകയാണ്.

English summary
Priyanka Chopra sweeps away the competition at Met Gala 2017 with trailing trench coat dress

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam