നടിമാര്‍ക്കിടയില്‍ തമ്മിലടി കൂടാന്‍ കാരണം ഇതെന്ന് പ്രിയങ്കാ ചോപ്ര
വ്യക്തിത്വംകൊണ്ടും വ്യത്യസ്തമായ നിലപാടുകള്‍കൊണ്ടും എന്നും വാര്‍ത്തകളില്‍ ഇടംനേടാറുളള താരമാണ് പ്രിയങ്ക ചോപ്ര. നടി പറയുന്ന കാര്യങ്ങളെല്ലാം പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. അടുത്തിടെ അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന ബ്യൂട്ടികോണ്‍ ഫെസ്റ്റിവലിനിടെ പ്രിയങ്ക പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. സ്ത്രീകള്‍ തമ്മില്‍ പരസ്പരം പിന്തുണയ്‌ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചായിരുന്നു ചടങ്ങില്‍ നടി സംസാരിച്ചത്.
സ്ത്രീകള്‍ക്ക് അവസരങ്ങള്‍ പരിമിതമാണെന്നതിനാല്‍, അവര്‍ ഒന്നാമതെത്താനായി പരസ്പരം മല്ലിടുകയാണെന്ന് പ്രിയങ്കാ ചോപ്ര പറയുന്നു. അവര്‍ക്ക് അവസരങ്ങള്‍ കുറവായതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. വിനോദ വ്യവസായത്തില്‍ നിലവിലുള്ള ഇരട്ടത്താപ്പുകളെ മുന്‍നിര്‍ത്തിയാണ്
പ്രിയങ്ക സംസാരിച്ചത്. അഭിമുഖങ്ങള്‍ നടന്ന സമയത്തെല്ലാം നിരവധി തവണ ആളുകള്‍ എന്നോട് ചോദിച്ചൊരു കാര്യമായിരുന്നു ഇത്.

നിങ്ങള്‍ ഒരു ഫീമെയില്‍ ആക്ടറിനൊപ്പം സിനിമ ചെയ്യുന്നു. കാര്യങ്ങള്‍ എളുപ്പമായിരുന്നോ? അതോ തമ്മിലടി ഉണ്ടായിരുന്നോ?, എന്നാല്‍ ആണ്‍കുട്ടികളുടെ കാര്യം വരുമ്പോള്‍ അവര്‍ പറയുന്നു, ഓ, അതൊരു ബ്രോമെന്‍സാണ്, എല്ലാവരും നന്നായി പ്രവര്‍ത്തിക്കുന്നു. നടി പറയുന്നു.
പ്രിയങ്ക സിസ്റ്റത്തിന്റെ പിഴവുകൾ ചൂണ്ടികാട്ടുകയായിരുന്നില്ല. സ്ത്രീകൾക്ക് സ്വന്തമായി അവസരങ്ങൾ ക്രിയേറ്റ് ചെയ്യാൻ സാധികുമെന്ന് തന്നെ അവർ വിശ്വസിക്കുന്നു. സാഹോദര്യം ശക്തിപ്പെടുത്തുന്നതിലൂടെ അധികാര കേന്ദ്രങ്ങളിൽ ശക്തിയാർജിക്കാൻ സ്ത്രീകൾക്ക് കഴിയുമെന്നും അവർ പറയുന്നു.


Click it and Unblock the Notifications