പ്രിയങ്ക ചോപ്രയുടെ എക്‌സോട്ടിക് വമ്പന്‍ ഹിറ്റ്
നടിയെന്ന നിലയില്‍ പേരെടുത്തുകഴിഞ്ഞ താരമാണ് പ്രിയങ്ക ചോപ്ര. ഏറെ ചിത്രങ്ങളിലൂടെ പ്രിയങ്കയുടെ അഭിനയത്തികവ് നമ്മള്‍ കണ്ടതാണ്, അംഗീകരിച്ചതാണ്. ഇപ്പോഴിതാ അടുത്തിടെ വിടപറഞ്ഞുപോയ പിതാവിന്റെ സ്വപ്‌നം സാക്ഷാത്കരിയ്ക്കുകയാണ് പ്രിയങ്ക.
മകള്‍ മികച്ചൊരു ഗായികയാകണമെന്നായിരുന്നു പിതാവ് അശോക് ചോപ്രയുടെ സ്വപ്‌നം. ഇന്‍ മൈ സിറ്റിയെന്ന ആദ്യ ആല്‍ബത്തിലൂടെ അന്താരാഷ്ട്ര തലത്തില്‍ ഗായികയായി പേരെടുത്ത് പ്രിയങ്ക ഇപ്പോഴിതാ വീണ്ടും ലോകപ്രശസ്തിനേടുകയാണ്.

പ്രിയങ്ക ചോപ്രയുടെ എക്‌സോട്ടിക് വമ്പന്‍ ഹിറ്റ്
എക്‌സോട്ടിക് എന്ന പുതിയ ആല്‍ബത്തിലെ പ്രിയങ്കയുടെ ഗാനാലാപനം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. അമേരിക്കന്‍ റാപ്പര്‍ പിറ്റ്ബുള്ളുമായി ചേര്‍ന്നാണ് പ്രിയങ്ക എക്‌സോട്ടിക് ഒരുക്കിയിരിക്കുന്നത്.

പ്രിയങ്ക ചോപ്രയുടെ എക്‌സോട്ടിക് വമ്പന്‍ ഹിറ്റ്
പേരെടുത്ത പല പോപ്പ് ഗായകരെയും വെല്ലുന്ന പ്രകടനമാണ് പ്രയങ്ക എക്‌സോട്ടിക്കില്‍ കാഴ്ചവച്ചിരിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പാട്ട് യുട്യൂബില്‍ വലിയ ഹിറ്റായിമാറിയിട്ടുണ്ട്.

പ്രിയങ്ക ചോപ്രയുടെ എക്‌സോട്ടിക് വമ്പന്‍ ഹിറ്റ്
വീഡിയോയില്‍ ബിക്കിനിവേഷത്തിലെത്തുന്ന പ്രിയങ്ക വസ്ത്രധാരണത്തിന്റെയും ശരീരസൗന്ദര്യത്തിന്റെയും പ്രകടനത്തിന്റെയും പേരിലും പ്രശംസ നേടുകയാണ്.

പ്രിയങ്ക ചോപ്രയുടെ എക്‌സോട്ടിക് വമ്പന്‍ ഹിറ്റ്
ഇന്‍ മൈ സിറ്റിയിലൂടെതന്നെ ഗായികയെന്ന നിലയില്‍ പ്രിയങ്ക പേരെടുത്തിരുന്നു. ഇതിലൂടെ പ്രിയങ്കയ്ക്ക് വേള്‍ഡ് മ്യൂസിക് ആവര്‍ഡ്‌സിന് നോമിനേഷനും ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications