പ്രിയങ്കയും വേലി ചാടുന്നു
മലയാള ടിവി സീരിയലുകളിലൂടെ അഭിനയരംഗത്തെത്തിയ പ്രിയങ്ക സിനിമാനടിയെന്ന നിലയില്‍ ശ്രദ്ധേയയാവുന്നത് തമിഴ് ചിത്രം വെയിലിലൂടെയാണ്. പിന്നീട് തിരുത്തം, തൊലൈപേശി എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. തമിഴില്‍ നായികയായതിനു ശേഷമാണ് മലയാള സിനിമിയില്‍ പ്രിയങ്ക അഭിനയിക്കുന്നത്.
സുരേഷ് ഗോപി നായകനായ കിച്ചാമണി എംബിഎയില്‍ അഭിനയിച്ച പ്രിയങ്ക ഇപ്പോള്‍ ടി.വി.ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. മലയാളത്തില്‍ സജീവമായ പ്രിയങ്ക വീണ്ടും ഭാഷയുടെ വേലികള്‍ ചാടി സിനിമയില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തുകയാണ്. തമിഴില്‍ മൂന്ന് ചിത്രങ്ങളില്‍ നായികയായ കന്നഡയിലേക്കും കടക്കുകയാണ്.
സിന്ദഗി എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക കന്നഡയിലെത്തുന്നത്. മുകിലന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഡോ.ഷെര്‍മി എന്ന നായികാ കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.
സിന്ദഗിയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ബാംഗ്ലൂരില്‍ പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം ഗോവയില്‍ നടക്കും.


Click it and Unblock the Notifications