സണ്ണി ലിയോണിന് നേരെ ചെരുപ്പൂരി അടിയുമായി സംഘടന! നടിയുടെ വീരമാദേവി നിരോധിക്കണമെന്ന് ആവശ്യം
Recommended Video

സണ്ണി ലിയോണിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് വീരമാദേവി. തെന്നിന്ത്യന്‍ സിനിമയില്‍ നടി മുഖ്യ വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു സണ്ണിയുടെ ആരാധകര്‍ ചിത്രത്തിന് നല്‍കിയിരുന്നത്. ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും മാറിയുളള സണ്ണിയുടെ പുതിയ കഥാപാത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്.
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെല്ലാം തന്നെ മികച്ച സ്വീകരണമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വീരമാദേവിയായുളള സണ്ണിയുടെ പുതിയ രൂപമാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അറിയുന്നത്.അതേസമയം വീരമാദേവിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കന്നഡ സംഘടന. സണ്ണി ചിത്രത്തില്‍ നിന്നും പിന്മാറണമെന്നും സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ എത്തിയിരിക്കുന്നത്.

കന്നഡ സംഘടനകളുടെ പ്രതിഷേധം
വീരമാദേവിയില്‍ അഭിനയിക്കുന്നതില്‍ നിന്ന് സണ്ണി പിന്മാറണമെന്ന് ആവശ്യപ്പെട്ട് കന്നഡ രക്ഷണ വേദികെ യുവ സേനയായിരുന്നു റാലി സംഘടിപ്പിച്ചിരുന്നത്. ചിത്രത്തില്‍ നടി അഭിനയിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമേല്‍പ്പിക്കുമെന്നതാണെന്ന് ആരോപിച്ചായിരുന്നു ഇവര്‍ എത്തിയിരുന്നത്. പ്രതിഷേധത്തിനിടെ നടിയുടെ കോലവും ഇവര്‍ കത്തിച്ചിരുന്നു. വീരമാദേവിയില്‍ നിന്ന് നടി പിന്മാറിയില്ലെങ്കില്‍ പ്രതിഷേധം ഇനിയും ശക്തമാക്കുമെന്ന് യുവസേന പ്രസിഡണ്ട് കെ ഹരീഷ് അറിയിച്ചിട്ടുണ്ട്.

പ്രതിഷേധക്കാര്‍ പറഞ്ഞത്
ചിത്രത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ബാംഗളൂരുവില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധാനുകൂലികള്‍ അറിയിച്ചിരുന്നു. പോണ്‍ സിനിമകളില്‍ അഭിനയിച്ചിരുന്ന നടി ചരിത്രകഥാപാത്രമായി എത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു. നവംബര്‍ മൂന്നിനാണ് സണ്ണിയുടെ പരിപാടി ബാംഗ്ലൂരില്‍ നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ സിനിമ നിരോധിക്കണമെന്നും ചിത്രത്തില്‍നിന്നും നടി പിന്മാറണമെന്നുമുളള ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിഷേധക്കാര്‍.
വീഡിയോ

വീരമാദേവി
തമിഴിനു പുറമെ മലയാളം,തെലുങ്ക്,കന്നഡ.ഹിന്ദി തുടങ്ങിയ ഭാഷകളിലും വീരമാദേവി മൊഴിമാറ്റി എത്തുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുളള ചിത്രത്തിനായി നേരത്തെ ആയോധന കലകള്‍ സണ്ണി അഭ്യസിച്ചിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിനായി നേരത്തെ ആറുമാസത്തെ ഡേറ്റായിരുന്നു സണ്ണി നല്‍കിയിരുന്നത്. ബോളിവുഡിനു പുറമെ തെന്നിന്ത്യയിലും നിരവധി ആരാധരുളള താരമാണ് സണ്ണി ലിയോണ്‍. സണ്ണിയുടെ തമിഴിലേക്കുളള അരങ്ങേറ്റം ആരാധകര്‍ ആഘോഷമാക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകരുളളത്.

പോരാളിയുടെ വേഷത്തില്‍ സണ്ണി
ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്ന പോരാളിയായ വിരമാദേവിയുടെ ജീവിതമാണ് സണ്ണി അവതരിപ്പിക്കുന്നത്. ഗ്ലാമര്‍ റോളുകളിലൂടെ ബോളിവുഡിലെ ഹോട്ട് സുന്ദരിയായി മാറിയ സണ്ണി ആദ്യമായാണ് ഒരു പോരാളിയുടെ വേഷത്തില്‍ എത്തുന്നത്. ഐറ്റം സോങ്ങുകളിലും മറ്റും അഭിനയിച്ചു മടുത്തതോടെയാണ് സണ്ണി ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തിരുന്നത്.

തമിഴില്‍ സംസാരിച്ചിരുന്നത്
ആയോധന കലകള്‍ മുന്‍പ് അത്ര വശമില്ലാതിരുന്ന സണ്ണി കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി അതെല്ലാം പഠിച്ചിരുന്നു. 150 ദിവസം നീണ്ടു നില്‍ക്കുന്ന ഷെഡ്യൂളികളിലായാണ് സണ്ണി വീരമാദേവിയുടെ ഷൂട്ടിംഗില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ വീരമാദേവിയുടെ പ്രഖ്യാപന വേളയില്‍ സണ്ണി തമിഴില്‍ ആരാധകരോട് സംസാരിച്ചിരുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിമാറായിരുന്നു. ചരിത്ര പോരാളിയായുളള സണ്ണിയുടെ പുതിയ അവതാരത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications











