ഫെഫ്‌കക്കെതിരെ മാക്ട പരാതി നല്‌കി
കൊച്ചി: സംവിധായകന് സിദ്ദിഖിന്റെ നേതൃത്വത്തില് രൂപീകരിച്ച മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയ്ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
വിനയന് നേതൃത്വം നല്കുന്ന മാക്ട ഫെഡറേഷന് നല്കിയ പരാതി പ്രകാരം എറണാകുളം സിജെഎം കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അഖിലേന്ത്യ സംഘടനയായ ഐഫക്കിന്റെ അനുമതിപത്രം കാണിച്ച് ഫെഫ്ക പണപ്പിരിവ് നടത്തുന്നുവെന്ന് പരാതിപ്പെട്ടാണ് മാക്ട കോടതിയെ സമീപിച്ചത്. സംവിധായകരായ സിബി മലയില്, തമ്പി കണ്ണന്താനം തുടങ്ങിയവര്ക്കെതിരെയാണ് പരാതി നല്കിയിട്ടുള്ളത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
![]()
![]()
![]()


Click it and Unblock the Notifications