»   » അവരെത്തിയതോടെയാണ് നീരാളി ബിഗ് ബജറ്റ് സിനിമയായതെന്ന് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍!

അവരെത്തിയതോടെയാണ് നീരാളി ബിഗ് ബജറ്റ് സിനിമയായതെന്ന് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍!

Written By:
Subscribe to Filmibeat Malayalam

വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഒടിയന്റെ അവസാനഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിനിടയിലാണ് സര്‍പ്രൈസ് പ്രൊജക്ടായ നീരാളി പൂര്‍ത്തിയാക്കിയത്. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നദിയ മൊയ്തുവാണ് നായികയായി എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായാണ് താരം എത്തുന്നത്.

ബോളിവുഡ് ചിത്രങ്ങളൊരുക്കിയ പരിചയവുമായാണ് അജോയ് വര്‍മ്മ മലയാളത്തിലേക്ക് എത്തുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. റണ്‍ ബേബി റണ്ണിന് ശേഷം ഈ സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ പാടുന്നുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.


സിനിമ ഇറങ്ങുന്നത് വരെ മതി, പാറുവിന് മുന്നില്‍ പൃഥ്വിയുടെയും നിര്‍മ്മാതാവിന്റെയും അഭ്യര്‍ത്ഥന, കാണൂ!


മമ്മൂട്ടിക്ക് സാധിക്കാത്തത് ദുല്‍ഖര്‍ നേടി, യുവതാരങ്ങളില്‍ ആരും കൊതിക്കുന്ന നേട്ടവുമായി ഡിക്യു!


ബിഗ്ബജറ്റ് ചിത്രമായി മാറിയത്

നീരാളി സിനിമയുടെ പ്രാരംഭ ഘട്ടത്തില്‍ ചെറിയ ബജറ്റില്‍ ഒരുക്കനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ മൂണ്‍ഷോട്ട് എന്റര്‍ടൈയിന്‍മെന്റിന്റെ കടവന്നുവരവോട് കൂടിയാണ് ചിത്രം മാറി മറിഞ്ഞതെന്ന് നിര്‍മ്മാതാവ് പറയുന്നു. അതുവരെ കുറഞ്ഞ ചെലവില്‍ ഒരുക്കാനായിരുന്നു തീരുമാനിച്ചത്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. ഒടിയന്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് തുടങ്ങിയ ചിത്രം തിയേറ്ററുകളിലും നേരത്തെ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രം വിഷവിന് തിയേറ്ററുകളിലെത്തേണ്ടതാണ്. കൃത്യമായ റിലീസിങ്ങ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.


മോഹന്‍ലാലിനെ നായകനാക്കിയതിന് പിന്നില്‍

ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ താരമായ മോഹന്‍ലാലിനോടൊപ്പം പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം ഏതൊരു സംവിധായകനും ഉണ്ടാവുന്നതാണ്. തുടക്കത്തില്‍ തന്നെ അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്യത്തിലാണ് താനെന്ന് സംവിധായകനായ അജോയ് വര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടിയന്റെ അവസാന ഘട്ട ചിത്രീകരണത്തിനുള്ള ഗെറ്റപ്പിലായിരുന്നു മോഹന്‍ലാല്‍ നീരാളിയിലേക്ക് എത്തിയത്. അദ്ദേഹത്തിന്റെ ശരീരഭാരത്തിന്റെ ഏറ്റക്കുറച്ചിലുകളേക്കാള്‍ കൂടുതല്‍ അഭിനയത്തിനാണ് താന്‍ പ്രാധാന്യം നല്‍കിയത്. പല കാര്യങ്ങളും പറയാതെ തന്നെ മനസ്സിലാക്കി ചെയ്യുമായിരുന്നു അദ്ദേഹമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.


ബോളിവുഡ് നിലവാരം ഉറപ്പിക്കാം

ബോളിവുഡ് സിനിമകള്‍ സംവിധാനം ചെയ്ത പരിചയവുമായാണ് അജോയ് വര്‍മ്മ ആദ്യ മലയാള സിനിമയുമായി എത്തുന്നത്. സര്‍പ്രൈസായി പ്രഖ്യാപിച്ച ഈ പ്രൊജകടിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. കരിയരില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് താരം ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ടീസര്‍ പുറത്തുവിടുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകരെന്നുള്ള റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ബോളിവുഡ് സിനിമയോട് കിടപിടിക്കുന്ന മേക്കിങ് രീതികളാണ് ചിത്രത്തിന് വേണ്ടി സ്വീകരിക്കുന്നത്.


തമാശയ്ക്കും ആക്ഷനും പ്രാധാന്യം

മോഹന്‍ലാലിന്റെ സര്‍പ്രൈസ് പ്രൊജക്ടായി നീരാളിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. മോഹന്‍ലാല്‍ ജെമ്മോളജിസ്റ്റായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് താരം എത്തുന്നത്. ഡ്രൈവറുടെ വേഷത്തിലാണ് സുരാജ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തമാശയ്ക്കും ആക്ഷനും പ്രാധാന്യം നല്‍കിയൊരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് നീരാളിയെന്ന് സുരാജും വ്യക്തമാക്കിയിരുന്നു.


English summary
Producer about Mohanlal’s Neerali

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam