»   » പുലിമുരുകന്‍ എടുക്കാനുള്ള ധൈര്യം മോഹന്‍ലാലില്‍ നിന്ന് കിട്ടയതാണെന്ന് നിര്‍മാതാവ്

പുലിമുരുകന്‍ എടുക്കാനുള്ള ധൈര്യം മോഹന്‍ലാലില്‍ നിന്ന് കിട്ടയതാണെന്ന് നിര്‍മാതാവ്

Posted By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന്‍ വൈറല്‍ ഹിറ്റാവുകയാണ്. ഒക്ടൊബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ചില തടസങ്ങള്‍ നേരിട്ടിരുന്നതായി സംവിധായകന്‍ വൈശാഖ് പറഞ്ഞിരുന്നു.

ചിത്രത്തിന്റെ ബജറ്റ്, ഷൂട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ ഒന്നും ഉറപ്പിച്ച് പറയാന്‍ കഴിയാത്ത അവസ്ഥ. ചിത്രം ഒരുക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് മാത്രം ഉറപ്പ് പറയാന്‍ കഴിയും.


എന്നാല്‍ ചിത്രം മുന്നോട്ട് കൊണ്ടുപോകാനുള്ള എല്ലാ ധൈര്യവും മോഹന്‍ലാല്‍ എന്ന നടനില്‍ തനിക്കും സംവിധായകന്‍ വൈശാഖിനുമുണ്ടായിരുന്നു ആത്മവിശ്വാസമായിരുന്നുവെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടോമിച്ചന്‍ പറഞ്ഞത്.


ബജറ്റ് ഇരട്ടിയായി

ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചതിന്റെ ഇരട്ടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ് എന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു. ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാതെ ഇത്തരം ഒരു സിനിമ എടുക്കുമ്പോള്‍ തീര്‍ച്ചയായും മുടക്ക് മുതല്‍ വളരെ വലുതാകുമെന്ന് ടോമിച്ചന്‍ പറയുന്നു.


ആക്ഷന്‍ സീനുകളെ കുറിച്ച്

ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷന്‍ സീനുകള്‍ പിറന്നത് പീറ്റര്‍ ഹെയന്‍ പകര്‍ന്നു തന്ന ആത്മവിശ്വാസത്തില്‍ നിന്നാണെന്ന് ടോമിച്ചന്‍ പറയുന്നു.


ആരോഗ്യം മറന്ന്

തിരക്കുകള്‍ക്കിടയില്‍ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ലാല്‍ കൂടെ നിന്നു. സ്വന്തം ആരോഗ്യം പോലും നോക്കാതെയാണ്. ഡ്യൂപ് പോലും ഇല്ലാതെയാണ് ചിത്രത്തിലെ ഓരോ രംഗങ്ങളിലും ലാല്‍ അഭിനയിച്ചതെന്നും ടോമിച്ചന്‍ പറഞ്ഞു.


പുലിമുരുകന്‍ ലാലിന്

മോഹന്‍ലാല്‍ എന്ന നടന്റെയൊപ്പം നിന്ന് അദ്ദേഹത്തിന്റെ അഭിനയവും അര്‍പ്പണവും കണ്ടതുകൊണ്ടാകണം. പുലിമുരുകന്‍ ആകാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയുകയുള്ളൂവെന്നും ടോമിച്ചന്‍ പറഞ്ഞു.


English summary
Producer about Pulimurugan Malayalam movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam