ഫസ്റ്റ് ഷോ പോലും കഴിയാതെ അബ്രഹാമിന്റെ സന്തതികള്‍ക്ക് മോശം റിവ്യൂ! തുറന്നടിച്ച് നിര്‍മ്മാതാവ്
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ചതുമുതല്‍ മമ്മൂട്ടിയുടെ ഡെറിക് അബ്രഹാം എന്ന കഥാപാത്രവും ചിത്രവും സമൂഹമാധ്യമങ്ങളില്‍ എറെ ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.
ചിത്രത്തിന്റെ ഫസ്റ്റ് ഷോ കഴിയുന്നതിനു മുന്‍പ് ചിത്രത്തിനെക്കുറിച്ച് റിവ്യൂ പ്രസിദ്ധീകരിക്കുന്നത് ഇപ്പോള്‍ പതിവായി വരികയാണ്. ഇന്ന് റിലീസ് ചെയ്യ്ത മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ക്കാണ് ഫസ്റ്റ് ഷോ പോലും കഴിയാതെ ചിത്രം മോശമാണെന്ന് ന്യൂസ്‌ഫോളോ എന്ന ഇംഗ്ലീഷ് ബെബ്‌സൈറ്റ് റിവ്യൂ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തി. തന്റെ ഫെയ്‌സബുക്ക് പോസ്റ്റിലൂടെയാണ് അദ്ധേഹം ഇത്തരത്തില്‍ ഷോ കഴിയുന്നതിനു മുന്‍പുതന്നെ നിരൂപണമെഴുതിയതിനെതിരെ പ്രതികരിച്ചിരിക്കുന്നത്.

ഇതാണ് നമ്മുടെ കേരളം ഇറങ്ങാത്തസിനിമയുടെ റിവ്യൂ... ഇതു എഴുതിയവനെ ഞാൻ ദൈവത്തിനു സമർപ്പിക്കുന്നു... പ്രതികാരം ദൈവത്തിനു മാത്രം... ഞാൻ സ്നേഹിക്കുന്നു...നിന്നെ.. എഴുത്തുകാര..ഇതാണ് ജോബി ജോര്‍ജ് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യ്തിരിക്കുന്നത്.

ചില സമയങ്ങളില്‍ പ്രദര്‍ശനത്തിനുമുന്‍പുതന്നെ ചിത്രം മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രിവ്യൂ ഷോ നടത്താറുണ്ട്. എന്നാല്‍ അബ്രഹാമിന്റെ സന്തികള്‍ക്കായി അത്തരത്തില്‍ ഒരു പ്രിവ്യൂ ഷോ നടത്തിയിരുന്നില്ല.അങ്ങനെയുള്ള സാഹചര്യത്തിലാണ് ഫസ്റ്റ് ഷോ പോലും കഴിയുന്നതിനുമുന്‍പേ ചിത്രത്തിനെതിരെ മോശം റിവ്യൂ ഇംഗ്ലീഷ് സൈറ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ജോബി ജോര്‍ജിന്റെ പ്രതികരണത്തിനുശേഷം ഇംഗ്ലീഷ് സൈറ്റ് റിവ്യൂ നീക്കം ചെയ്യ്തു.

വര്‍ഷങ്ങളായി സഹസംവിധായകനായി പ്രവര്‍ത്തിച്ച ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യ്ത ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍.ഗ്രേറ്റ് ഫാദര്‍ സിനിമയുടെ സംവിധായകന്‍ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗ്രേറ്റ് ഫാദര്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ ഒന്നിച്ച കൂട്ടുകട്ടാണ് മമ്മൂക്കയും ഹനീഫ് അദേനിയും. ഡെറിക്ക് എബ്രഹാം എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കസബയ്ക്കു ശേഷം മമ്മൂക്ക മുഴുനീള പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് അബ്രഹാമിന്റെ സന്തതികള്‍. മമ്മൂക്ക പോലീസ് വേഷത്തിലെത്തിയ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ഇതുവരെയും ലഭിച്ചിട്ടുളളത്. ഇത്തവണയും മമ്മൂക്കയുടെ മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമാണ് അബ്രഹാമിന്റെ സന്തതികളില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജും ടിഎല്‍ ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications