ജോര്‍ജ്ജുകുട്ടിയുമായി സംസാരിച്ചത് ദ പ്രീസ്റ്റിനെ കുറിച്ചോ, ആന്റോ ജോസഫിനോട് ആരാധകര്‍
മോഹന്‍ലാലിന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ദൃശ്യം 2വിനെകുറിച്ചുളള പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. ആമസോണ്‍ പ്രൈം വഴി എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം ഭാഗത്തിനായുളള കാത്തിരിപ്പ് വെറുതെയായില്ല എന്നാണ് ദൃശ്യം 2 കണ്ട മിക്കവരും പറഞ്ഞത്. ചിത്രത്തിലെ രംഗങ്ങളെല്ലാം പ്രേക്ഷകരുടെ മനസില്‍ നിന്നും മായാതെ നില്‍ക്കുകയാണ്. ദൃശ്യം 2വില്‍ ജോര്‍ജ്ജുകുട്ടിക്ക് നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെതായി വരുന്ന ഒരു ഫോണ്‍ കോള്‍ സീനുണ്ട്.

തിയ്യേറ്റര്‍ ഉടമയായ ജോര്‍ജ്ജുകുട്ടിയോട് ഒരു മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചെന്നാണ് ആന്റോ ജോസഫ് അറിയിക്കുന്നത്. അതേസമയം ഇത് ആരാധകര്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് റിലീസിനെ സംബന്ധിച്ചായിരുന്നോ എന്നാണ് എല്ലാവരുടെയും സംശയം. സിനിമാ പ്രേമികളുടെ ഇടയില്‍ നിന്നും ഉയരുന്ന രസകരമായ ചോദ്യത്തിന് മറുപടിയായി 'പ്രേക്ഷകരുടെ സംശയം അങ്ങനെ തന്നെ ഇരിക്കട്ടെ' എന്നാണ് ആന്റോ ജോസഫിന്‌റെ മറുപടി.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
ദൃശ്യം 2വിന് പിന്നാലെ മാര്‍ച്ചിലാണ് ദ പ്രീസ്റ്റ് തിയ്യേറ്ററുകളിലെത്തുന്നത്. മമ്മൂട്ടി വൈദികനായി എത്തുന്ന ചിത്രം നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുളള വലിയ താരനിര അണിനിരക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. തിയ്യേറ്റര്‍ വഴിയാണ് മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് സിനിമയ്ക്ക് വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്. ദൃശ്യം 2 പോലെ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന മമ്മൂട്ടി ചിത്രമാണ് ദ പ്രീസ്റ്റ്.


Click it and Unblock the Notifications











