twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആന്റണി പെരുമ്പാവൂര്‍ ഫിയോക്കില്‍ നിന്നും രാജി വെച്ചു; ദിലീപിന് കത്ത് കൈമാറി കൊണ്ടാണ് രാജി അറിയിച്ചത്

    |

    മലയാളത്തിലെ ഏറ്റവും ചെലവേറിയ ബിഗ് ബജറ്റ് സിനിമ മരക്കാര്‍ അറബിക്കടലിന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിനിടയില്‍ ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കില്‍ നിന്നും രാജിവെച്ചെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഫിയോക് ചെയര്‍മാനായ ദിലീപിന്റെ കൈവശം ആന്റണി പെരുമ്പാവൂര്‍ നല്‍കിയ കത്തിലൂടെയാണ് രാജിയെ കുറിച്ച് പറയുന്നത്.

    Recommended Video

    ഫിയോക്കിൽ നിന്നും രാജിവെച്ച് Antony Perumbavoor | FilmiBeat Malayalam

    'താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടന്നത് എല്ലാം 'മോഹന്‍ലാല്‍ സാറുമായുമാണ്' എന്നും രാജി കത്തില്‍ ആന്റണി പറയുന്നു. പ്രശസ്ത നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂരാണ് നൂറ് കോടിയ്ക്ക് മുകളില്‍ ചെലവ് വരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    antony-perumbavoor

    കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ തിയറ്ററുകള്‍ അടച്ചതോടെ മാറ്റി വെക്കുകയായിരുന്നു. ഒന്നര വര്‍ഷത്തിന് മുകളിലായിട്ടും തിയറ്ററുകള്‍ തുറക്കാത്തതിനാല്‍ റിലീസ് വൈകി പോവുകയായിരുന്നു. കുറച്ച് ദവസങ്ങള്‍ക്ക് മുന്‍പാണ് മരക്കാര്‍ ഒടിടി റിലീസ് ആയി എത്തിയേക്കുമെന്ന വിവരം ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളെ അറിയിച്ചത്. തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനം വന്നതിന് പിന്നാലെ ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. മരക്കാരിന്റെ റിലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകളും രംഗത്തെത്തിയിരുന്നു.

    ഇപ്പോഴും അതിലൊരു സങ്കടമില്ല; വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കാനുള്ള കാരണത്തെ കുറിച്ച് വാണി വിശ്വനാഥ്ഇപ്പോഴും അതിലൊരു സങ്കടമില്ല; വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കാനുള്ള കാരണത്തെ കുറിച്ച് വാണി വിശ്വനാഥ്

    ആന്റണി പെരുമ്പാവൂരിനെയും പൃഥ്വിരാജനെയും വിലക്കിയെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നതായിട്ടാണ് അറിയുന്നത്. യോഗത്തില്‍ മരക്കാര്‍ സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുവാന്‍ നിരവധി ആവശ്യങ്ങളും ആന്റണി പെരൂമ്പാവൂര്‍ മൂന്നോട്ടു വെച്ചിരുന്നു. തിയേറ്റര്‍ ഉടമകള്‍ അഡ്വാന്‍സ് ആയി തുക നല്‍കണമെന്നും ഇരുന്നൂറോളം സ്‌ക്രീനുകള്‍ വേണമെന്നും ഉള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് ആന്റണി മുന്നോട്ടു വെച്ചത്.

    ഇതോടൊപ്പം സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ചേംബര്‍ ഭാരവാഹികളെ അറിയിച്ചു. ഓരോ തിയേറ്റര്‍ ഉടമകള്‍ 25 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണം. നഷ്ടം വന്നാല്‍ തിരികെ നല്‍കില്ല. എന്നാല്‍ ലാഭം ഉണ്ടായാല്‍ അതിന്റെ ഷെയര്‍ വേണമെന്നും ആന്റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് ഉറപ്പായത് കൊണ്ടാണോ ആന്റണി ഫിയോക്കില്‍ നിന്ന് രാജി വെച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

    നവ്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു; താരപുത്രന്റെ വാക്കുകള്‍ക്ക് മറുപടി പറഞ്ഞ് നവ്യ നായർ രംഗത്ത്നവ്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു; താരപുത്രന്റെ വാക്കുകള്‍ക്ക് മറുപടി പറഞ്ഞ് നവ്യ നായർ രംഗത്ത്

    ഏറെ കാലമായി മലയാളക്കര കാത്തിരിക്കുന്ന ബിഗ് ബജറ്റ് സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണെന്നുള്ള പ്രത്യേകതയോടെയാണ് ചിത്രം ഒരുക്കിയത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായി റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ് കേരളത്തില്‍ ആദ്യ ലോക്ഡൗണിലൂടെ തിയറ്ററുകള്‍ അടച്ച് പൂട്ടുന്നത്. വീണ്ടും തിയറ്ററുകള്‍ തുറന്നതോടെ മരക്കാര്‍ റിലീസിന്റെ വിവരങ്ങള്‍ അറിയാന്‍ സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പ്രമുഖരുടെ അടക്കം വിവിധ സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യുന്നതും തുടരുന്നുണ്ട്.

    English summary
    Producer Antony Perumbavoor Resigned From Feouk
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X