ഫഹദ് ഫാസിലിനെതിരെ ആരോമ മണി
ഫഹദ് ഫാസിലിനെതിരെ സുനിത പ്രൊഡക്ഷന്‍സ് ഉടമയായ നിര്‍മാതാവ് അരോമ മണി. ഫഹദ് തന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നാല് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ട ശേഷം മൂന്ന് തവണ ഡേറ്റ് തെറ്റിച്ചെന്ന് മാത്രമല്ല, തന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഫഹദ് വിസമ്മതിച്ചെന്നും ആരോമ ആരോപിക്കുന്നു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ഫഹദ് ഫാസില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ആറ് തവണ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കിയിട്ടൊന്നും പ്രയോജനമുണ്ടായില്ലെന്ന് മണി പറഞ്ഞു. ആരോമയുടെ ചിത്രത്തില്‍ താന്‍ അഭിനയിക്കില്ലെന്ന് കാണിച്ച് ഫഹദ് അമ്മയിലൂടെ നല്‍കിയ കത്തു പോലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മറച്ചുവച്ചത്രെ.

ചിത്രത്തിന് വേണ്ടി ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യസിനുമൊക്കെ അഡ്വാന്‍സ് തുക കൊടുത്തതൊക്കെ മണിയ്ക്ക് നഷ്ടമായി. കലാഭവന്‍ തിയേറ്ററില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ചിത്രത്തിന്റെ പൂജ നടത്തിയിരുന്നു. ഇതില്‍ ഫഹദും പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്.
2012 ല്‍ അഡ്വാന്‍സ് കൊടുത്ത പണത്തിനായി രണ്ടര വര്‍ഷമായി ഞാന്‍ അസോസിയേഷന്‍ ഭാരവാഹികളെ നേരില്‍ ഫോണ്‍ വിളിച്ച് സംസാരിച്ചിട്ടൊന്നും തനിക്ക് നീതി ലഭിച്ചില്ല. അവസാനമാണ് തന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് ഫഹദ് അമ്മയ്ക്ക് കത്തു കൊടുത്തു എന്ന് അറിയുന്നത്. ആ കത്തു പോലും അസോസിയേഷന്‍ എന്നെ കാണിച്ചിട്ടില്ല- ആരോമ മണി പറഞ്ഞു.


Click it and Unblock the Notifications











