ഫഹദ് നാലു ലക്ഷം രൂപ വാങ്ങി പറ്റിച്ചെന്ന് ആരോപണം

By Gokul

കൊച്ചി: നടന്‍ ഫഹദ് ഫാസില്‍ സിനിമയില്‍ അഭിനയിക്കാമെന്ന് കരാറില്‍ ഏര്‍പ്പെട്ടശേഷം 4 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി പറ്റിച്ചെന്ന് പരാതി. സുനിതാ പ്രൊഡക്ഷന്‍സ് ഉടമയായ അരോമ മണിയാണ് നടനെതിരെ രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് അമ്മ സംഘടനയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായെന്ന് അരോമ മണി ആരോപിച്ചു.

ഫഹദിനോട് കഥപറഞ്ഞ് ഇഷ്ടപ്പെട്ടശേഷമാണ് അദ്ദേഹം സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത്. തുടര്‍ന്ന് 1-6-2012ല്‍ രണ്ട് ചെക്കുകളിലായി നാലു ലക്ഷം രൂപ അഡ്വാന്‍സ് ആയി നല്‍കുകയും ചെയ്തു. 2012 ഡിസംബര്‍ 15 മുതല്‍ 2013 ജനുവരി 30 വരെ ചിത്രത്തിനായി താന്‍ സഹകരിക്കാമെന്ന് ഫഹദ് വാഗ്ദാനവും നല്‍കി.

fahad-fazil

എന്നാല്‍ ഇതിനിടയില്‍ സിനിയില്‍ തിരക്കേറിയതോടെ ഫഹദ് തന്നെ തഴയുകയായിരുന്നു. പലവട്ടം ഇക്കാര്യത്തില്‍ ഫഹദുമായി ബന്ധപ്പെട്ടെങ്കിലും പല കാരങ്ങള്‍ പറഞ്ഞ് ചിത്രീകരണം നീണ്ടിവെക്കുകയായിരുന്നു. തിരക്കുമൂലം ഡേറ്റ് നീട്ടണമെന്ന് തന്റെ ഫ് ളാറ്റില്‍ വന്നുകണ്ട് ഫഹദ് ആവശ്യപ്പെട്ടതിനാല്‍ അക്കാര്യവും താന്‍ അംഗീകരിച്ചിരുന്നതായി അരോമ മണി പറഞ്ഞു.

ഫഹദില്‍ വിശ്വസിച്ച് കലാഭവന്‍ തിയേറ്ററില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ചിത്രത്തിന്റെ പൂജയും നടത്തിച്ചു. എന്നാല്‍, പിന്നീട് ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഫഹദ് അറിയിക്കുകയായിരുന്നു. ഫഹദിന്റെ മാനേജരാണ് ഇക്കാര്യം അറിയിച്ചത്. ഫഹദുമൂലം തനിക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. ചിത്രം മുടങ്ങിയതോടെ ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും നല്‍കിയ അഡ്വാന്‍സ് തുക നഷ്ടമായി. ഫഹദിന് നല്‍കിയ അഡ്വാന്‍സിനായി താന്‍ മൂന്നരവര്‍ഷമായി പിറകെ നടക്കുകയാണെന്നും അരോമ മണി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X