ഫഹദെന്താ ഒന്നും പറയാത്തത്, ശരിക്കും നിര്‍മാതാവിനെ പറ്റിച്ചോ?
ഫഹദ് ഫാസിലെന്താ ഒന്നും പറയാത്തത്. മൗനം സമ്മതം എന്നാണല്ലോ. അല്ല മൗനം വിദ്വാന് ഭൂഷണം എന്ന അടവോ? എങ്ങനെയായാലും സുനിത പ്രൊഡക്ഷന്‍സ് അസോസിയേഷന്‍ ഉടമ ഫഹദിനെതിരെ ആരോപണം കടുപ്പിക്കുമ്പോള്‍, ഫഹദ് ഒന്നും മിണ്ടാതെയിരിക്കുന്നത് സംശയം കടുപ്പിക്കുന്നു. തന്റെ കൈയ്യില്‍ നിന്നും നാല് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി പറ്റിച്ചെന്നാണ് നിര്‍മാതാവ് ആരോമ മണിയുടെ ആരോപണം.
ഒന്നല്ല, പല പ്രാവശ്യം ഇക്കാര്യം പറഞ്ഞ് ആരോമ മണി രംഗത്ത് വന്ന് കഴിഞ്ഞു. ഇതുവരെ ഫഹദ് വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. ആരോമ മണി പറയുന്നത് സത്യമാണെങ്കില്‍ ഫഹദ് മാത്രമല്ല, അമ്മ സംഘടനയും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമൊക്കെ ചേര്‍ന്നാണ് നിര്‍മാതാവിനെ പറ്റിച്ചിരിക്കുന്നത്.

ഫഹദിനോട് കഥ ചെന്ന് പറഞ്ഞ്, ഇഷ്ടപ്പെട്ടതിന് ശേഷം രണ്ട് ലക്ഷം വീതമുള്ള രണ്ട് ചെക്കുകള്‍ (ചെക്ക് നമ്പന്‍ -562086, 562081 എസ്‌ഐബി ലിമിറ്റഡ് ട്രിവാന്‍ഡ്രം) 1-06-2012 ന് അഡ്വാന്‍സായി നല്‍കി. പല തവണ സംവിധായകന്‍ ഫഹദിനോട് കഥയുടെ വണ്‍ലൈന്‍ പറഞ്ഞിരുന്നു. 2012 ഡിസംബര്‍ 15 മുതല്‍ 2013 ജനുവരി 30 വരെ സിനിമയുമായി സഹകരിക്കാം എന്ന് പറഞ്ഞ ഫഹദ് പിന്നീട് വാക്കുമാറുകയായിരുന്നത്രെ.
ചിത്രത്തിന് വേണ്ടി ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യസിനുമൊക്കെ അഡ്വാന്‍സ് തുക കൊടുത്തതൊക്കെ മണിയ്ക്ക് നഷ്ടമായി. കലാഭവന്‍ തിയേറ്ററില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ചിത്രത്തിന്റെ പൂജ നടത്തിയിരുന്നു. ഇതില്‍ ഫഹദും പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്.
2012 ല്‍ അഡ്വാന്‍സ് കൊടുത്ത പണത്തിനായി രണ്ടര വര്‍ഷമായി ഞാന്‍ അസോസിയേഷന്‍ ഭാരവാഹികളെ നേരില്‍ ഫോണ്‍ വിളിച്ച് സംസാരിച്ചിട്ടൊന്നും തനിക്ക് നീതി ലഭിച്ചില്ല. അവസാനമാണ് തന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് ഫഹദ് അമ്മയ്ക്ക് കത്തു കൊടുത്തു എന്ന് അറിയുന്നത്. ആ കത്തു പോലും അസോസിയേഷന്‍ എന്നെ കാണിച്ചിട്ടില്ല ആരോമ മണി പറഞ്ഞു.


Click it and Unblock the Notifications











