നടന്‍ കുണ്ടറ ജോണി മരിച്ചിട്ട് താരങ്ങളാരും തിരിഞ്ഞ് നോക്കിയില്ല! ആകെ വന്നത് ഈ താരങ്ങള്‍ മാത്രമെന്ന് നിര്‍മാതാവ്

മലയാളികളുടെ മനസില്‍ വില്ലനായി നിറഞ്ഞ് നില്‍ക്കുന്ന സിനിമാ താരങ്ങളില്‍ ഒരാളാണ് കുണ്ടറ ജോണി. വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായിരുന്ന നടന്‍ കൂടുതലും വില്ലന്‍ വേഷങ്ങളാണ് ചെയ്തിരുന്നത്. പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലേക്ക് എത്തിയെങ്കിലും അഭിനയപ്രധാന്യമുള്ള റോളുകള്‍ കാര്യമായി ചെയ്തിട്ടില്ല. എന്നിരുന്നാലും ജനമനസുകളില്‍ ശ്രദ്ധിക്കപ്പെടാന്‍ താരത്തിന് സാധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം പെട്ടെന്നാണ് നടന്റെ വിയോഗവാര്‍ത്ത പുറത്ത് വരുന്നത്. തൊട്ടടുത്ത ദിവസം ശവസംസ്‌കാരവും നടന്നു. എന്നാല്‍ മലയാള സിനിമാലോകത്ത് നിന്ന് അധികമാരും തന്നെ നടനെ തിരിഞ്ഞ് നോക്കിയത് പോലുമില്ലെന്ന് പറയുകയാണ് നിര്‍മാതാവ് കൂടിയായ ബൈജു അമ്പലക്കര. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൈജു.

kundra-johny

'പാവപ്പെട്ട കുണ്ടറ ജോണിച്ചേട്ടന്‍ മരിച്ചപ്പോള്‍ ഞാനിവിടെ നിന്നും ഓടി എത്തി. അദ്ദേഹവും ഞാനും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. എന്റെ മൂത്തസഹോദരനൊപ്പം പഠിച്ച ആളായിരുന്നു അദ്ദേഹം. കുണ്ടറ ജോണിയെ അവസാനമായി കാണാന്‍ ആകെ വന്നത് സുരേഷ് ഗോപിയും രഞ്ജി പണിക്കറുമാണ്.

വേറൊരു മനുഷ്യനും സിനിമയില്‍ നിന്നും വന്നിട്ടില്ലെന്ന് പറയാം. മമ്മൂക്ക അന്നേരം വിദേശത്തോ മറ്റോ ആയിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ മകനെ വിളിച്ച് പറഞ്ഞിരുന്നു. മമ്മൂക്കയും മോഹന്‍ലാലുമൊക്കെ വിളിച്ചോ എന്ന് ചോദിച്ചപ്പോഴാണ് മമ്മൂക്ക വിളിച്ചെന്നും അദ്ദേഹം പുറത്താണെന്നും കാര്യങ്ങളൊക്കെ അന്വേഷിച്ചെന്നും കുണ്ടറ ജോണിയുടെ മകന്‍ പറഞ്ഞത്.

മരണം കഴിഞ്ഞ് പിറ്റേന്ന് രാവിലെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അതിന് നടന്‍ ബൈജു മാത്രം വന്നു. അതല്ലാതെ വേറൊരു ആര്‍ട്ടിസ്റ്റുകളും വന്നിരുന്നില്ല. എനിക്ക് ശരിക്കും വിഷമം തോന്നി പോയൊരു നിമിഷമായിരുന്നു അത്. എത്രയോ പേര്‍ വരേണ്ടതാണ്. പക്ഷേ ആരും വന്നില്ല.

kundra-johny

പിന്നെ സുരേഷ് ഗോപി മാത്രം കൃത്യമായി വരികയും ഒരുപാട് സമയത്തിന് ശേഷമാണ് അവിടെ നിന്നും തിരികെ പോയത്. അവിടെയുണ്ടായിരുന്ന പല ആളുകളും താരങ്ങള്‍ക്കെതിരെ മോശം അഭിപ്രായമാണ് പറഞ്ഞതെന്നും' നിര്‍മാതാവ് പറയുന്നു.

2023 ഒക്ടോബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടന്‍ മരിക്കുന്നത്. ഉടനെ കൊല്ലത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

1979 ല്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ആളാണ് കുണ്ടറ ജോണി. തുടക്കത്തില്‍ ചെറിയ വേഷങ്ങളായിരുന്നെങ്കില്‍ പിന്നീട് ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് തുടങ്ങി. കൂടുതലും വില്ലന്‍ വേഷങ്ങളായതിനാല്‍ നടന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുവെന്ന് പറയാം. മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

മലയാളത്തില്‍ സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ സീരിയലുകളിലും നടന്‍ അഭിനയിച്ചിട്ടുണ്ട്. 2022 ല്‍ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ എന്ന ചിത്രത്തിലാണ് കുണ്ടറ ജോണി അവസാനമായി അഭിനയിച്ചത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X