twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളില്‍ ഓടിയില്ല, എന്നാല്‍ എന്നെ സംബന്ധിച്ച് പരാജയമല്ല; നിര്‍മ്മാതാവ് ബിസി ജോഷി

    By Midhun Raj
    |

    സൂപ്പര്‍ താരങ്ങളെയും യുവതാരങ്ങളെയും വെച്ചുളള ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാവാണ് ബിസി ജോഷി. മോഹന്‍ലാല്‍ നായകനായ മാടമ്പി എന്ന ചിത്രം നിര്‍മ്മിച്ചാണ് അദ്ദേഹം തുടങ്ങിയത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. മാടമ്പിക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍റെ തന്നെ പ്രമാണി എന്ന സിനിമയും ബിസി ജോഷി നിര്‍മ്മിച്ചു. എന്നാല്‍ മാടമ്പി പോലെ വലിയ വിജയം കൈവരിക്കാന്‍ മമ്മൂട്ടി ചിത്രത്തിന് സാധിച്ചില്ല.

    ഗ്ലാമറസ് ചിത്രങ്ങളുമായി ഹീന പാഞ്ചല്‍. ചിത്രങ്ങള്‍ കാണാം

    2010ലാണ് പ്രമാണി പുറത്തിറങ്ങുന്നത്. മമ്മൂട്ടിക്കൊപ്പം സിദ്ധിഖ്, സ്‌നേഹ, ഫഹദ് ഫാസില്‍, ലക്ഷ്മി, ജനാര്‍ദ്ധനന്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. അതേസമയം പ്രമാണിക്ക് ബോക്‌സോഫീസില്‍ സംഭവിച്ച പരാജയത്തെ കുറിച്ച് നിര്‍മ്മാതാവ് ബിസി ജോഷി മനസുതുറക്കുകയാണ്. ഒപ്പം മലയാള സിനിമയില്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

    മാടമ്പിക്ക് ശേഷമാണ് ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടി

    മാടമ്പിക്ക് ശേഷമാണ് ബി ഉണ്ണികൃഷ്ണന്‍ മമ്മൂട്ടി ചിത്രത്തെ കുറിച്ച് പറയുന്നതെന്ന് ബിസി ജോഷി പറഞ്ഞു. 'മമ്മൂട്ടി ഡേറ്റ് തരാമെന്ന് പറഞ്ഞിട്ടുണ്ട്. ജോഷിക്ക് താല്‍പര്യമുണ്ടെങ്കില്‍ നമുക്ക് രണ്ട് പേര്‍ക്കും കൂടി ചെയ്യാമെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഞാന്‍ ചെയ്യാം എന്ന് പറഞ്ഞു മറുപടി നല്‍കി. ഉണ്ണികൃഷ്ണന് എന്നില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. ഉണ്ണി ഡിസ്ബ്യൂട്ടേഴ്‌സിനോട് സംസാരിച്ച ശേഷം പടം തിയ്യേറ്ററില്‍ എത്തുന്നതിന് മുന്‍പ് തന്നെ നമുക്ക് വില്‍ക്കാം എന്ന് പറഞ്ഞു. അങ്ങനെ വിതരണക്കാരുമായി സംസാരിച്ച് ഒരു തുക നിശ്ചയിച്ച് പടം അവര്‍ക്ക് വിറ്റും'.

    പടം വിറ്റുകഴിഞ്ഞാല്‍ നമുക്ക് നഷ്ടം വരില്ല

    'പടം വിറ്റുകഴിഞ്ഞാല്‍ നമുക്ക് നഷ്ടം വരില്ല. എന്നാല്‍ വിതരണക്കാര്‍ക്ക് ചിലപ്പോ നഷ്ടം വരും. പ്രമാണി തിയ്യേറ്ററുകളില്‍ വിചാരിച്ചത്ര ഓടിയില്ല. എന്നാല്‍ എന്നെ സംബന്ധിച്ച് പടം പരാജയമല്ല', ബിസി ജോഷി പറയുന്നു. 'സിനിമ ആദ്യം വിറ്റതുകൊണ്ട് എനിക്ക് പൈസ കിട്ടി. പക്ഷേ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് നഷ്ടം വന്നു. കിട്ടിയ തുകയില്‍ കുറച്ച് ഞാന്‍ അവര്‍ക്ക്
    തിരിച്ചുകൊടുത്തു. സിനിമ ഞങ്ങള്‍ വിചാരിച്ചതുപോലെ വന്നില്ല. ചില കോമഡികളൊന്നും വര്‍ക്കൗട്ടായില്ല. പിന്നെ ആ സമയത്താണ് പാപ്പി അപ്പച്ചാ, ഇന്‍ഗോസ്റ്റ് ഹൗസ് ഇന്‍ തുടങ്ങിയ സിനിമകള്‍ ഇറങ്ങിയത്. അപ്പോ മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നു', നിര്‍മ്മാതാവ് ഓര്‍ത്തെടുത്തു.

    സിനിമയില്‍ നിര്‍മ്മാതാക്കള്‍ക്ക്‌

    സിനിമയില്‍ നിര്‍മ്മാതാക്കള്‍ക്ക്‌ വേണ്ടത്ര അംഗീകാരം കിട്ടാറില്ലെന്നും ബിസി ജോഷി പറയുന്നു. 'വീട്ടിലേക്കുളള വഴി എന്ന ചിത്രത്തിന് എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയിരുന്നു. എന്നാല്‍ പത്രത്തില്‍ വരുമ്പോള്‍ സംവിധായകന്‌റെ ഫോട്ടോയാണ് വരിക. പ്രൊഡ്യൂസറുടെ ഫോട്ടോ കാണത്തില്ല. ഞാന്‍ ഇത് സംഘടനയില്‍ പറഞ്ഞിട്ടുണ്ട്. ഇത് മാധ്യമങ്ങളോട് പറയണം. കാരണം മാധ്യമങ്ങള്‍ക്ക് പരസ്യം കൊടുക്കന്നത് നമ്മളാണ്. അല്ലാതെ ഡയറക്ടറല്ല. അപ്പോ പ്രൊഡ്യൂസറുടെ ഫോട്ടോ അവര് നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. അവര് എന്താണ് നമ്മളെ ഒഴിവാക്കുന്നത്', ബിസി ജോഷി ചോദിക്കുന്നു.

    Recommended Video

    Sreesanth act as a CBI officer in a Bollywood movie | FilmiBeat Malayalam
    അത് ശരിയല്ല. എന്നാല്‍ അസോസിയേഷന്‍

    'ഇന്‍ഡസ്ട്രിയിലുളള മിക്ക ആളുകള്‍ക്കും ജോലി കൊടുക്കുന്നത് പ്രൊഡ്യൂസേഴ്‌സ് ആണ്. പക്ഷേ ആ പ്രൊഡ്യൂസേര്‍സിന് ഒരു വിലയും കാണത്തില്ല. ചിത്രം പോലുളള പടങ്ങള്‍ ചെയ്ത നിര്‍മ്മാതാവ് ഒന്നുമില്ലാതെയാണ് ഈ അടുത്ത കാലത്ത് മരിച്ചത്. വളരെ കഷ്ടപ്പെട്ടു, അങ്ങനെ എത്രയോ പ്രൊഡ്യൂസേഴ്‌സ്. ഒരു പടം വിജയിച്ചാല്‍ നിര്‍മ്മാതാക്കളെ എല്ലാവര്‍ക്കും വലിയ മതിപ്പാണ്. എന്നാല്‍ പരാജയപ്പെട്ടാല്‍ അവരെ ആരും തിരിഞ്ഞുനോക്കില്ല', ബിസി ജോഷി പറഞ്ഞു.

    Read more about: mammootty b unnikrishnan
    English summary
    producer bc joshy opens up the reason of mammootty starrer pramani movie boxoffice failure
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X