»   » മമ്മൂട്ടി ഭയപ്പെടുത്തുന്നത് പോലെ പ്രശ്‌നക്കാരനല്ല എന്ന് നിര്‍മാതാവ്, ഭയപ്പെടുത്തുക മാത്രമേയുള്ളൂ..

മമ്മൂട്ടി ഭയപ്പെടുത്തുന്നത് പോലെ പ്രശ്‌നക്കാരനല്ല എന്ന് നിര്‍മാതാവ്, ഭയപ്പെടുത്തുക മാത്രമേയുള്ളൂ..

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി എന്ന് പറയുമ്പോള്‍ തുടക്കക്കാര്‍ക്ക് എന്നും പേടിയണ്. എന്നാല്‍ നടനെ അടുത്തറിയാവുന്നവര്‍ക്കറിയാം, കുട്ടികളുടെ മനസ്സുള്ള മമ്മൂട്ടിയെ കുറിച്ച്. ഭയപ്പെടുത്തുമെങ്കിലും മമ്മൂട്ടി അത്ര വലിയ പ്രശ്‌നക്കാരനൊന്നുമല്ല എന്ന് പാഥേയം എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജയകുമാര്‍ പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും ആദ്യം നിര്‍മിച്ച ചിത്രത്തിന്റെ ത്രഡ് മമ്മൂട്ടിയുടേത്; ദേശീയ പുരസ്‌കാരവും!

അമരം എന്ന ചിത്രത്തിന് ശേഷം ലോഹിതദാസും ഭരതനും ഒന്നിച്ച ചിത്രമാണ് പാഥേയം. പെരുന്തച്ചന് ശേഷം ജയകുമാര്‍ നിര്‍മിയ്ക്കുന്ന ചിത്രം. ചിത്രീകരണത്തിന് മുമ്പ് മമ്മൂട്ടിയെ നേരിട്ട് കണ്ട് സംസാരിക്കാന്‍ മദ്രാസിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തിതായിരുന്നു ജയകുമാര്‍.

ലൊക്കേഷനില്‍

ഫാസിലിന്റെ ഒരു സിനിമയിലാണ് മമ്മൂട്ടി അപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ജയകുമാര്‍ ലൊക്കേഷനില്‍ എത്തുമ്പോള്‍ മമ്മൂട്ടിയും ഫാസിലും കൊച്ചിന്‍ ഹനീഫയും അടുത്തടുത്തായി ഇരിയ്ക്കുകയാണ്.

മമ്മൂട്ടിയുടെ പെരുമാറ്റം

ജയകുമാറിനെ കണ്ടപ്പോള്‍ മമ്മൂട്ടി ചോദിച്ചു, ഷൂട്ടിങ് പ്രോഗ്രസ് അന്വേഷിച്ച് വന്നതായിരിയ്ക്കും അല്ലേ. അതെ എന്ന് പറഞ്ഞപ്പോള്‍ അടുത്ത ചോദ്യം, ജയകുമാറിന്റെ കഴിഞ്ഞ സിനിമ ഏതായിരുന്നു. പെരുന്തച്ചന്‍. ഓ തിലകന്‍ അഭിനയിച്ച സിനിമ. പത്ത് തിലകന്‍ ചേരുന്നതാണ് ഞാന്‍ എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍ ജയകുമാര്‍ ഒന്ന് ഞെട്ടി. മിക്ക സിനിമകളുടെ സെറ്റിലും പ്രശ്‌നക്കാരനാണ് തിലകന്‍ ചേട്ടന്‍. പെരുന്തച്ചന്‍ ചെയ്യുമ്പോള്‍ ഒരുപാട് അനുഭവിച്ചതാണ്. അതിന്റെ പത്തിരട്ടി എന്ന് പറയുമ്പോള്‍ പരിഭ്രമം തോന്നാതിരിക്കുമോ.

സിനിമ ഉപേക്ഷിക്കാന്‍ ആലോചിച്ചു

ഷൂട്ടിങ് തുടങ്ങിയ ശേഷം പ്രശ്‌നങ്ങളും പ്രതിസന്ധികളും തീരാത്തതാണെങ്കില്‍ ഈ സിനിമ ചെയ്തിട്ട് കാര്യമില്ല. അടുത്ത ഒരു നിമിഷത്തില്‍ ജയകുമാര്‍ പെട്ടെന്ന് അവിടെ വച്ചൊരു തീരുമാനമെടുത്തു. ഈ പ്രോജക്റ്റു വേണ്ട. ഇത് പൂര്‍ണ്ണമായും വേണ്ടെന്നുവയ്ക്കുന്നതായിരിക്കും നല്ലത്. ഇങ്ങനെ ചിലതൊക്കെ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴേയ്ക്കും കസേരയില്‍ നിന്നും മമ്മൂട്ടി എഴുന്നേറ്റുപോയി.

പേടിക്കേണ്ട, പേടിപ്പിക്കുകയേയുള്ളൂ

ജയകുമാര്‍ ഫാസിലിനെയും കൊച്ചിന്‍ ഹനീഫയെയും ഒന്നുനോക്കി. അവന്‍ ഒന്നുചിരിച്ചു. എന്നിട്ട് ഹനീഫ പറഞ്ഞു. 'തലവേദനയുടെ കാര്യത്തില്‍ പത്ത് തിലകനാണെന്ന് അങ്ങേര് പറഞ്ഞത് ശരി തന്നെയാണ് കേട്ടോ. പക്ഷേ, പേടിക്കാനൊന്നുമില്ല. ഷൂട്ടിംഗ് തീര്‍ത്തുതരും. പത്ത് തിലകനാണെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചുവെന്നേയുള്ളു.

ഹനീഫ പറഞ്ഞത് സത്യം

ഷൂട്ടിംഗ് തുടങ്ങി കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊച്ചിന്‍ ഹനീഫ പറഞ്ഞത് വാസ്തവമാണെന്ന് എനിക്ക് തോന്നി എന്ന് ജയകുമാര്‍ പറയുന്നു. മമ്മൂട്ടിയാണെങ്കിലോ സ്വയം പറഞ്ഞ അഭിപ്രായവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിലാണ് എന്നോട് നിന്നത്. ഞാന്‍ ഈ പ്രോജക്റ്റ് വേണ്ടെന്നുവയ്ക്കണമെന്നുവരെ ആലോചിച്ചുവെന്നുള്ള കാര്യം മമ്മൂട്ടിക്കറിയില്ല. ഭയപ്പെടുത്തുന്നത് പോലെ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.

ലാലു അലക്‌സിന്റെ വേഷം

ആ സമയത്ത് ലാലു അലക്‌സ് സിനിമയില്‍നിന്നും ഒന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ആ കഥാപാത്രത്തിലേക്ക് ആരെ കാസ്റ്റ് ചെയ്യാം എന്ന ചര്‍ച്ച നടന്നുകൊണ്ടിരിക്കുമ്പോള്‍ ലാലു അലക്‌സിനെ അഭിനയിപ്പിക്കാമെന്ന് പറഞ്ഞത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ ആ കണക്ക് കൂട്ടല്‍ വളരെ കറക്ടുമായിരുന്നു. ലാലു അലക്‌സിന് ശക്തമായ ഒരു തിരിച്ചുവരവ് നല്‍കിയ സിനിമയും കൂടിയായിരുന്നു പാഥേയം- ജയകുമാര്‍ പറഞ്ഞു.

English summary
Producer Jayakumar About Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos