100 കോടി ബജറ്റും തള്ളുകളും ഇല്ല,പണം വാരുന്ന സിനിമ മമ്മൂട്ടിയ്ക്കുണ്ടെന്ന് വെളിപ്പെടുത്തി നിര്‍മാതാവ്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത് കുഞ്ഞാലി മരക്കാര്‍ ആണെന്നുള്ള ഔദ്യോഗിക സ്ഥിതികരണം കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതോടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ ചിത്രീകരണം വൈകുന്നതിനാല്‍ ആരാധകര്‍ നിരാശയിലായിരുന്നു. മമ്മൂട്ടി ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുതിയതായി പുറത്ത് വന്നിട്ടില്ല.

എന്നാല്‍ ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്. 100 കോടി ബജറ്റില്ലെങ്കിലും പണം വാരിക്കൂട്ടുന്നൊരു സിനിമ അണിയറയിലുണ്ട്. ഇപ്പോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയുടെ നിര്‍മാതാവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

 അബ്രഹാമിന്റെ സന്തതികള്‍..

അബ്രഹാമിന്റെ സന്തതികള്‍..

ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് വേഷത്തിലെത്തുന്ന സിനിമയില്‍ നിന്നും വിഷു ദിനത്തില്‍ കിടിലന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. പോലീസ് കഥ പറയുന്ന സിനിമയില്‍ മമ്മൂക്ക വീണ്ടും തോക്ക് കൈയിലെടുത്ത ചിത്രവുമായിട്ടായിരുന്നു പോസ്റ്റര്‍ വന്നിരുന്നത്. ഇതോടെ സിനിമയെ കുറിച്ചുള്ള ആരാധകരുടെ ആകാംഷ ഇരട്ടിയാവുകയും ചെയ്തിരുന്നു. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന സിനിമ ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മിക്കുന്നത്.

പോലീസുകാരന്‍

പോലീസുകാരന്‍

സിനിമയില്‍ ഡെറിക് അബ്രഹം എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മാസും ആക്ഷനും കൂടി കലര്‍ന്ന സിനിമയ്ക്ക് ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് തിരക്കഥ ഒരുക്കുന്നത്. അന്‍സന്‍ പോള്‍, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് നാരായണന്‍, ഗോപി സുന്ദര്‍, ആല്‍ബി, തുടങ്ങിയവരും സിനിമയുടെ അണിയറയിലുണ്ട്. സിനിമ ജൂണില്‍ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ സിനിമയുടെ നിര്‍മാതാവിന്റെ ഫേസ്ബുക്കിലെ കമന്റ് ശ്രദ്ധേയമായിരിക്കുകയാണ്.

ജോബി ജോര്‍ജ്ജ് പറയുന്നത്....

ജോബി ജോര്‍ജ്ജ് പറയുന്നത്....

അങ്കിള്‍ സൂപ്പര്‍ സിനിമയാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ ജോബി ജോര്‍ജ് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ വന്ന കമന്റുകളിലാണ് അബ്രഹാമിന്റെ സന്തതികള്‍ പണം വാരിക്കൂട്ടുന്ന സിനിമയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞത്. 'എനിക്ക് അറിയാവുന്ന കാര്യം പറയാം 100 കോടി ബഡ്ജറ്റ് ഇല്ല, വലിയ തള്ളുകളും ഇല്ല, ഞാന്‍ കണ്ടത് വെച്ച് പറഞ്ഞാല്‍ ഗുഡ്‌വില്‍ ചെയ്ത ഏറ്റവും ചെലവേറിയതും, ഏറ്റവും കൂടുതല്‍ പണം വാരി പടവും അബ്രഹാമിന്റെ സന്തതികള്‍ ആയിരിക്കും ഇത് എന്റെ വിശ്വാസം' എന്നുമാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് പറഞ്ഞ കമന്റിനുള്ള മറുപടിയായി സിനിമയുടെ നിര്‍മാതാവ് പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X