ഷെയ്ൻ അന്ന് എന്നോട് പറഞ്ഞത് നുണ! ഉണ്ടായത്.... തുറന്നടിച്ച് നിർമാതാവ്

നടൻ ഷെയ്ൻ നിഗം-നിർമ്മാതാവ് ജോബി ജോർജ് വിഷയം വൻ ചർച്ച വിഷയമാകുകയാണ്. നടൻ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ജോബി ജോർജ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളുടെ മൂന്നിലായിരുന്നു ഉയർന്നു വന്ന ആരോപണങ്ങൾക്ക് നിർമ്മാതാവ് മറുപടി നൽകിയത്. വധഭീഷണി മുഴക്കിയില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്ന് മാത്രമാണ് താൻ ഉദ്യേശിച്ചതെന്നും നിർമ്മാതാവ് വ്യക്തമാക്കി.

ആരേയും വിഷമിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ലെന്നും , സഹായിച്ച പലരും തന്നെ വേദനിപ്പിച്ചിട്ടേയുള്ളുവെന്നും ജോബി ജോർജ് പറഞ്ഞു. തങ്ങളുടെ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെ മറ്റൊരു ചിത്രത്തിനായി അദ്ദേഹം ഡേറ്റ് നൽകിയിരുന്നു. താടിയും മുടിയും വെട്ടരുതെന്നുള്ള കരാറിൽ ആ ചിത്രത്തിൽ അഭിനയിക്കാൻ വിട്ടു കൊടുക്കുകയായിരുന്നു. എന്നാൽ ആ ചിത്രത്തിൽ പോയതിനു ശേഷം ഷെയ്ൻ തങ്ങളുടെ ചിത്രത്തിൽ ജോയിൻ ചെയ്തില്ല- നിർമ്മാതാവ് പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.

  ഷെയ്ന്റെ സന്ദേശം

ഒക്ടോബർ 15ാം തീയതി ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾഡ് തുടങ്ങാൻ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ 12ാം തീയതി ഷെയ്ൻ തനിയ്ക്ക് ഒരു മെസേജ് അയച്ചു. 25ാം തീയതി ഷൂട്ടിങ് തുടങ്ങാമെന്നായിരുന്നു മെസേജ്. മോനേ നിന്റെ ഇഷ്ടം എന്നായിരുന്ന അന്ന് തിരിച്ച് അയച്ച മറുപടി.

 ഷെയ്ന്റെ ചിത്രം

ചിത്രത്തിന്റെ ആദ്യ നിർമ്മാതാവ് പിൻമാറിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം താൻ ഏറ്റെടുക്കുന്നത്. ഷെയ്ൻ മുടിവെട്ടിയതിന്റെ ചിത്രം ഈ ചിത്രത്തിന്റെ മുൻ സംവിധായകനാണ് തനിയ്ക്ക് അയച്ചു തരുന്നത്. ഷെയ്നെ ഫോൺ വിളിച്ചപ്പോൾ എടുക്കുന്നില്ലായിരുന്നു. ഷെയ്ന്‌ കരാർ ഉറപ്പിച്ച ചിത്രത്തിന്റെ നിർമ്മാതാവിന് മുടി വെട്ടിയ ഫോട്ടോ അയച്ചു കൊടുത്തതിന് ശേഷം , എന്നോട് ഇത് ചെയ്യണ്ടായിരുന്നു എന്ന മെസേജ് അയച്ചു. ശേഷം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

 ഷെയ്ന്റെ ചിത്രം

ചിത്രത്തിന്റെ ആദ്യ നിർമ്മാതാവ് പിൻമാറിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം താൻ ഏറ്റെടുക്കുന്നത്. ഷെയ്ൻ മുടിവെട്ടിയതിന്റെ ചിത്രം ഈ ചിത്രത്തിന്റെ മുൻ സംവിധായകനാണ് തനിയ്ക്ക് അയച്ചു തരുന്നത്. ഷെയ്നെ ഫോൺ വിളിച്ചപ്പോൾ എടുക്കുന്നില്ലായിരുന്നു. ഷെയ്ന്‌ കരാർ ഉറപ്പിച്ച ചിത്രത്തിന്റെ നിർമ്മാതാവിന് മുടി വെട്ടിയ ഫോട്ടോ അയച്ചു കൊടുത്തതിന് ശേഷം , എന്നോട് ഇത് ചെയ്യണ്ടായിരുന്നു എന്ന മെസേജ് അയച്ചു. ശേഷം അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

 ഷെയ്ൻ  പറഞ്ഞത്

തുടർന്ന് ഷെയ്നെ വിളിച്ചു. ജോബി ചേട്ട , എനിയ്ക്ക് ഭയങ്കര അസുഖമാണ്. ഞാനൊരു സ്പെഷ്യൽ ഡോക്ടറെ കാണാൻ പോകുകയാണ്. അത് കഴിഞ്ഞ് നമുക്ക് കാണാം എന്ന് അവൻ എന്നോട് പറഞ്ഞു. എന്നാൽ അത് നുണയായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകൻ വിളിച്ചപ്പോൾ ഇവൻ ഇടപ്പള്ളിയിൽ ഉണ്ടായിരുന്നു. ജോബി ചേട്ടനെ പോയി കണ്ട് സമാധാനിപ്പിക്കാം എന്നായിരുന്നു ഇവരോട് പറഞ്ഞത്.

 ആ  വോയ്സ്   മെസേജ്  അയക്കുന്നത്

ഷെയ്നെ കൊല്ലിമെന്നോ ചീത്ത വിളിക്കുകയോ ചെയ്തിട്ടില്ല. മുപ്പത് ലക്ഷം രൂപ വാങ്ങിയിട്ടാണ് തന്നോട് നുണ പറഞ്ഞത്. അത് എന്നെ വളരെ അധികം വിഷമിപ്പിച്ചു. അങ്ങനെയാണ് ആ മെസേജ് അയക്കുന്നത്. എന്നെ പറ്റിച്ചിട്ട് നീ കിടന്നുറങ്ങാമെന്ന് വിചാരിക്കേണ്ട. ഇത് ഞാൻ പറഞ്ഞത് തന്നെയാണ്. അല്ലാതെ ചീത്ത വിളിക്കുകയോ കൊല്ലുമെന്നോ പറഞ്ഞിട്ടില്ല. നാല് കോടി രൂപ മുടക്കിയ പിന്നെ ഞാൻ എന്ത് പറയണമായിരുന്നു.

Read more about: shane nigam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X