മമ്മൂട്ടി ഉപയോഗിച്ച കാറാണ് മോഹന്‍ലാലിനും നല്‍കിയത്, രാജാവിന്‍റെ മകന്‍ ക്ലൈമാക്സിനെക്കുറിച്ച് നിര്‍മ്മാതാവ്
രാജാവിന്റെ മകനെന്ന ചിത്രം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകനായെത്തിയത്. വിന്‍സെന്റ് ഗോമസെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. സുരേഷ് ഗോപിയും രതീഷും അടക്കം വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. രാജാവിന്റെ മകന്‍ സിനിമയുടെ പിന്നണിയിലെ വിശേഷങ്ങള്‍ ഓര്‍ത്തെടുത്ത് എത്തിയിരിക്കുകയാണ് ജോയ് തോമസ്. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം രാജാവിന്‍റെ മകനെക്കുറിച്ച് വാചാലനായത്.
തമ്പി തന്നെ ഈ സിനിമ നിര്‍മ്മിക്കൂയെന്നായിരുന്നു അദ്ദേഹത്തോട് പറഞ്ഞത്. തമ്പിയുടെ ഫിയറ്റ് കാര്‍ വിറ്റായിരുന്നു അദ്ദേഹം കാശ് ഇറക്കിയത്. ജൂബിലി പിക്ചേഴ്‌സ് പ്രസന്‍സ് ഷാരോണ്‍ പ്രൊഡക്ഷന്‍സ് രാജാവിന്റെ മകന്‍ ഇങ്ങനെയായിരുന്നു. മോഹന്‍ലാലിനെ സൂപ്പര്‍ഹീറോയാക്കിയ ചിത്രമായിരുന്നു ഇത്.
മമ്മൂട്ടിയെ നായകനാക്കിയായിരുന്നു സിനിമ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ അതിരാത്രവുമായി സാമ്യമുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് ലാലിനെ നായകനാക്കിയത്. ലാല്‍ അത് മനോഹരമായി ചെയ്തു. ലാല്‍ അതില്‍ ഉപയോഗിച്ചിരിക്കുന്ന കാര്‍ എന്റെയാണ്. ശ്യാമയെന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വണ്ടിയായി ഉപയോഗിക്കുന്നതിന് വേണ്ടിയായിരുന്നു അത് വാങ്ങിച്ചത്.

വര്‍ക്കലയിലെ കുഞ്ഞ് സുരേന്ദ്രബാബു എന്നൊരാള്‍ ഇറക്കുമതി ചെയ്ത വാഹനമായിരുന്നു. ശ്യാമ എന്ന സിനിമയില്‍ ഉപയോഗിക്കാന്‍ വേണ്ടിയായിരുന്നു കാര്‍ കൊണ്ടുവന്നത്. ശ്യാമ എന്ന സിനിമയിലെ ഒരു സീനില്‍ പ്രൊഡ്യൂസര്‍ വന്നിറങ്ങുന്നത് ആ കാറിലാണ്.. രാജാവിന്റെ മകന്‍ ക്ലൈമാക്‌സില്‍ മോഹന്‍ലാല്‍ ആ കാറില്‍ വന്നിറങ്ങുന്ന രംഗമുണ്ട്. ക്യാമറയുടെ തൊട്ടുമുന്നിലാണ് കാര്‍ ഇരമ്പി വന്ന് നില്‍ക്കുന്നത്. കൈവിട്ടു പോകേണ്ടതായിരുന്നു. നല്ല ടെന്‍ഷനിലുമായിരുന്നു ഞങ്ങള്‍. പക്ഷേ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല.
മോഹന്‍ലാലും അംബികയും ചിത്രത്തിനായി ഒരുലക്ഷം രൂപയായിരുന്നു പ്രതിഫലമായി വാങ്ങിയത്. സിനിമ ഇറങ്ങിയതോടെ മോഹന്‍ലാലിന്റെ താരമൂല്യം കൂടുകയായിരുന്നു. നെഗറ്റീവ് നായകനേയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് തെളിയിച്ച സിനിമയായിരുന്നു ഇത്. മോഹന്‍ലാലിന് അന്ന് താരപദവിയില്ലായിരുന്നതിനാലാണ് കൊല്ലാന്‍ കഴിഞ്ഞതെന്നും ഇന്നായിരുന്നുവെങ്കില്‍ അവസ്ഥ മാറിയേനെയെന്നുമായിരുന്നു തമ്പി കണ്ണന്താനം പറഞ്ഞത്.


Click it and Unblock the Notifications











