മലയാളത്തിന്റെ സൂപ്പര്‍ നിര്‍മാതാവിന് മനംപോലെ മാംഗല്യം
ട്രാഫിക് മുതല്‍ ഹൗ ഓള്‍ഡ് ആര്‍ യു വരെ എടുത്ത ചിത്രങ്ങളെല്ലാം വമ്പിച്ച വിജയമാക്കിയ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ബ്രിട്ടീഷ് മലയാളിയാണ് സ്റ്റീഫന്റെ ഭാവി വധു. ലണ്ടനിലെ ലിവര്‍പൂളില്‍ താമസിക്കുന്ന ബെനിറ്റ ജേക്കബുമായുള്ള വിവാഹ നിശ്ചയം കോട്ടയത്തെ കുടുംബ വീട്ടില്‍വച്ചു നടന്നു.
തമിഴ് നടന്‍ ശരത്ത്, ഭാര്യ രാധിക, നടന്‍ പ്രസന്നന്‍, ഭാര്യയും നടിയുമായ സ്‌നേഹ, മഞ്ജുവാര്യര്‍, ലാലു അല്കസ്, ബാബു ആന്റണി, തുടങ്ങിയ താരങ്ങള്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു.
ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ മലയാള ചിത്രങ്ങള്‍ക്ക് പുറമെ തമിഴില്‍ രണ്ടു ചിത്രങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞ ലിസ്റ്റിന്‍ തമിഴ് നടനും എം എല്‍ എ യുമായ ശരത് കുമാറിന്റെ സിനിമയിലെ ബിസിനസ് പാര്‍ട്ണറുമാണ്.

ലിസ്റ്റിന്‍ സ്റ്റീഫന് മനംപോലെ മാംഗല്യം
നടി അമല പോളും ഭര്‍ത്താവും തമിഴ് സംവിധായകനുമായ വിജയ് യും വിവാഹ നിശ്ചയത്തിന് എത്തുന്നു

ലിസ്റ്റിന്‍ സ്റ്റീഫന് മനംപോലെ മാംഗല്യം
നടന്‍ ബാബു ആന്റണി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍

ലിസ്റ്റിന്‍ സ്റ്റീഫന് മനംപോലെ മാംഗല്യം
ലാലു അലക്‌സും വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു

ലിസ്റ്റിന്‍ സ്റ്റീഫന് മനംപോലെ മാംഗല്യം
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ അടുത്ത മഞ്ജു വാര്യര്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു


Click it and Unblock the Notifications











